ഒമാനിലെ സൂറില്‍ ഭൂചലനം : 4.8 തീവ്രത രേഖപ്പെടുത്തി...

പ്രാദേശിക സമയം രാവിലെ പത്ത് മണിയോടെ ഒമാനിലെ സൂറില്‍ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. ശനിയാഴ്ച പ്രാദേശിക സമയം രാവിലെ പത്ത് മണിയോടെയാണ് ഭൂചലനമുണ്ടായത്.
4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തെക്കന്‍ അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ പ്രദേശവാസികള്‍ക്കും ഭൂചലനം അനുഭവപ്പെട്ടു. തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ സൂര്‍, ജഅലാന്‍ ബാനി ബൂഅലി, സുവൈ, റാസല്‍ ഹദ്ദ് തുടങ്ങി വിവിധ സ്ഥലങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ പറഞ്ഞു.
സൂര്‍ വിലായത്തിന് 57 കിലോമീറ്റര്‍ വടക്ക് കിഴക്കായാണ് ഭൂചലനം രേഖപ്പെടുത്തിയത്.
https://www.facebook.com/Malayalivartha