പ്രവാസികളെ പിഴിയുന്ന എയര്‍ ഇന്ത്യ എന്ന് നന്നാവും: കുവൈത്തിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസില്‍ പകുതിയിലേറെ സീറ്റിലും ആളില്ല

സര്‍ക്കാരിന്റെ എയര്‍ ഇന്ത്യ എന്ന് നന്നാവും. പറഞ്ഞും എഴുതിയും മടുത്തതല്ലാതെ ആര്‍ക്കെങ്കിലും ഈ സര്‍വ്വീസുകൊണ്ട് ഗുണമുണ്ടാകണ്ടെ. പഴയ നായുടെയും പശുവിന്റെയും പഴഞ്ചൊല്ലാണ് ഒര്‍മ്മയില്‍ വരുന്നത്.നിരക്കുകള്‍ ഇടയ്ക്കിടെ വര്‍ദ്ധിപ്പിച്ചും ഓഫ് സീസണില്‍ പോലും നിരക്ക് താഴ്ത്താതെയും ലാഭകരമായ റൂട്ടുകളില്‍ പോലും കെടുകാര്യസ്ഥത വരുത്തിയും പ്രവാസികള്‍ അടക്കമുള്ള യാത്രക്കാരെ വെറുപ്പിക്കുകയാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയര്‍ലൈന്‍സ്. ഗള്‍ഫിലേക്ക് ഏറ്റവും അധികം പേര്‍ യാത്ര ചെയ്യുന്ന മലയാളികളാണ് പലപ്പോഴും ഇക്കാരണങ്ങള്‍ കൊണ്ട് യാത്രാദുരിതം അനുഭവിക്കേണ്ടി വരുന്നത്. കുവൈത്തിലേക്ക് യാത്ര ചെയ്യാന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നടക്കം നിരവധി പേര്‍ ഉണ്ടെങ്കിലും നിരക്ക് കുറയ്ക്കാന്‍ തയ്യാറാകാതെ പ്രവാസികളെ പിഴിയുകയാണ് എയര്‍ഇന്ത്യാ അധികൃതര്‍ ചെയ്യുന്നത്. ഇതില്‍ കുവൈത്ത് മലയാളികള്‍ കടുത്ത പ്രതിഷേധത്തിലാണ്.
കുവൈത്ത് യാത്രാനിരക്ക് കുറയ്ക്കാന്‍ തയ്യാറാകാത്ത എയര്‍ഇന്ത്യാ നടപടിക്കെതിരെ കെഎംസിസി കുവൈത്ത് പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേത്ത് ഇട്ട ഒരു ചിത്രവും കുറിപ്പും അതിവേഗം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇത് തന്നെ പ്രവാസികളുടെ പ്രതിഷേധത്തിന്റെ തെളിവായിരുന്നു. കഴിഞ്ഞ ദിവസം കുവൈറ്റില്‍ നിന്നും കരിപ്പൂരിലേയ്ക്ക് പുറപ്പെട്ട വിമാനത്തില്‍ യാത്രക്കാരുടെ എണ്ണം നന്നേ കുറവായിരുന്നു. 50 ശതമാനത്തിലധികം സീറ്റുകള്‍ ഒഴിഞ്ഞുകിടന്നിട്ടും യാത്രാനിരക്ക് കുറക്കാന്‍ അധികൃതര്‍ തയ്യാറാവാത്ത സാഹചര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഷറഫുദ്ദീന്‍ കണ്ണേത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
നാട്ടിലേയ്ക്കും തിരിച്ചുമായി ഏകദേശം നാല്‍പ്പതിനായിരത്തോളം രൂപ നല്‍കിയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നത്. ഓഫ് സീസണില്‍ യാത്രക്കാരെ പിടിക്കാന്‍ വേണ്ടി മറ്റ് വിമാനകമ്പനികള്‍ യാത്രാനിരക്ക് പകുതിയാക്കിയും സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍, ഇതൊന്നും ശ്രദ്ധിക്കാതെയാണ് എയര്‍ ഇന്ത്യ കടുംപിടുത്തം തുടരുന്നത്. എന്നാല്‍, നേരിട്ട് സര്‍വീസ് ഇല്ലാത്തതും ടിക്കറ്റ് കിട്ടാനുള്ള ബുദ്ധിമുട്ടും മൂലം കുവൈറ്റ് മലയാളികള്‍ അവസാനം എയര്‍ ഇന്ത്യ എക്‌സ്പ്രസിനെ ആശ്രയിക്കുന്ന അവസ്ഥയാണ്.
ഇങ്ങനെ കാലിസീറ്റുകളുമായി കുവൈത്തിലേക്ക് എയര്‍ഇന്ത്യ പറന്നുയരുന്നത് സ്വകാര് വിമാനക്കമ്പനികളുമായുള്ള ഒത്തുകളിയാണെന്നാണ് ആരോപണം. നിരയ്ക്ക് കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം പ്രവാസികള്‍ക്കിടയില്‍ ശക്തമായിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha