പുതുവര്‍ഷ പിറവി ആഘോഷം ദുബായ്ക്ക് സമ്മാനിച്ചത് ദുരന്തത്തീ മഴ.. ആഘോഷിക്കാനെത്തിയ നിരവിധിപ്പേര്‍ക്ക് തിക്കിലും തിരക്കിലും പരിക്കേറ്റു..

പുതുവര്‍ഷത്തിന്റെ ആഘോഷം മണിക്കൂറുകള്‍ക്കുള്ളില്‍ ജീവനുവേണ്ടിയുള്ള വിലവിളിക്കും ആശങ്കയ്ക്കും വഴിമാറുന്ന കാഴ്ച്ചയാണ് ദുബായില്‍ക്കണ്ടത്. ദുബായ് മാളിനും ബുര്‍ജ് ഖലീഫയ്ക്കും ഇടയിലുള്ള ഡൗണ്‍ ടൗണ്‍ എന്ന 63 നിലയുള്ള പഞ്ച നക്ഷത്ര ഹോട്ടലിന്റെ 40ാം നില വരെ പടര്‍ന്ന അഗ്‌നി വര്‍ണ വിസ്മയങ്ങളെയെല്ലാം അപ്രസക്തമാക്കി. ഇതിനെ തുടര്‍ന്ന് നിലവിളിയോടെ പ്രാണന്‍ കാക്കാന്‍ പ്രാര്‍ത്ഥിച്ച പരക്കം പായുന്ന നിരവധി പേരെ കാണാമായിരുന്നു. തിക്കിലും തിരക്കിലും പെട്ട് അറുപതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയുമുണ്ടായി. എന്നാല്‍ അഗ്‌നി പടര്‍ന്നപ്പോഴും പതിവ് തെറ്റിക്കാതെ കരിമരുന്ന് വിസ്മയം ഒരുക്കുന്നതില്‍ നിന്ന് ബുര്‍ജ് ഖലീഫ പിന്മാറിയില്ലെന്നതാണ് അതിശയകരമായ കാര്യം. ഇത്തരത്തില്‍ പുതുവര്‍ഷ പിറവി ആഘോഷം ദുബായ്ക്ക് ദുരന്തമായി മാറുകയായിരുന്നു.
ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയ്ക്ക് സമീപം ഇത്തരത്തിലുണ്ടായ വന്‍ അഗ്‌നിബാധ ആയിരങ്ങളെയാണ് ആശങ്കയിലാഴ്ത്തിയത്. തുടര്‍ന്ന് ആഘോഷങ്ങളില്‍ ഭാഗഭാക്കാകാന്‍ ഇവിടെ സമ്മേളിച്ച ആയിരങ്ങളെ പ്രദേശത്ത് നിന്ന് ഒഴിപ്പിക്കുകയായിരുന്നു. ആ സമയത്ത് ബുര്‍ജ് ഖലീഫയ്ക്കു ദൂബായ് മാളിനുമിടയില്‍ ലക്ഷക്കണക്കിന് പേര്‍ കരിമരുന്ന് പ്രയോഗം കാണാന്‍ തടിച്ച് കൂടിയിരുന്നു. ഇന്ത്യന്‍ സമയം രാത്രി 11 മണിക്കാണ് അഗ്‌നി പടര്‍ന്ന് പിടിച്ചത്. അപ്പോള്‍ ദുബായിലെ സമയം രാത്രി 9.30 ആയിരുന്നു. തീപിടിത്തത്തിന്റെകാരണം ഇനിയും വെളിവായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ബുര്‍ജ് ഖലീഫയ്ക്കും ദുബായ് മാളിനും മധ്യത്തിലുള്ള കേളികേട്ട ഫൈവ്സ്റ്റാര്‍ ഹോട്ടല്‍ സമുച്ചയമാണ് അഡ്രസ് ഡൗണ്‍ ടൗണ്‍.
എന്നാല്‍ അപകടത്തിന്റെ പശ്ചാത്തലത്തിലും ബുര്‍ജ് ന്യൂ ഇയര്‍ ആഘോഷത്തിന്റെ പ്രധാന ആകര്‍ഷണമായ കരിമരുന്ന് പ്രയോഗം തടസമില്ലാതെ അരങ്ങേറുകയും ചെയ്തു. ബുര്‍ജ് ഖലീഫയ്ക്കു ദൂബായ് മാളിനുമിടയില്‍ തടിച്ച് കൂടിയ ലക്ഷക്കണക്കിന് ആളുകള്‍ക്കിടയിലൂടെ അഗ്‌നിശമന യൂണിറ്റുകള്‍ക്ക് തീപിടിത്ത സ്ഥലത്തേക്ക് എത്താന്‍ പ്രയാസം നേരിട്ടിരുന്നു. തുടര്‍ന്ന് ആളുകളെ ഒഴിപ്പിക്കാന്‍ പൊലീസ് കുതിച്ചെത്തുകയായിരുന്നു. ആളുകളെ മാറ്റിയതിന് ശേഷമാണ് ഫയര്‍ എന്‍ജിനുകള്‍ ഇവിടേക്ക് പ്രവേശിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.പുതവത്സ ആഘോഷത്തോടനുബന്ധിച്ച് ലക്ഷക്കണക്കിന് പേര്‍ ദുബായ് നഗരത്തിലേക്ക് ഒഴുകിയെത്തിയതിനെ തുടര്‍ന്നുണ്ടായ കനത്ത ഗതാഗതക്കുരുക്ക് മൂലം നഗരത്തിന്റെ മറ്റ് ഭാഗങ്ങളില്‍നിന്നുള്ള ഫയര്‍ എന്‍ജിനുകള്‍ തീപിടിത്ത സ്ഥലത്തേക്ക് എത്താന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു.
രക്ഷപ്പെടാനുള്ള വെപ്രാളത്തിനിടയില്‍ ആളുകള്‍ മറ്റുള്ളവരെ ചവിട്ടി മെതിച്ച് ഓടാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് നിരവധി പേര്‍ക്ക് പരുക്കേറ്റിരിക്കുന്നത്. ബ്രിട്ടീഷുകാരനായ ഒരാള്‍ തന്റെ വികലാംഗയായ അമ്മയെ പുറത്ത് കയറ്റി തിക്കിത്തിരക്കി സാഹസികമായി ഓടുന്നത് കാണാമായിരുന്നു. തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ക്ക് ഹൃദയാഘാതം ഉണ്ടായിട്ടുണ്ടെന്നാണ് ഒഫീഷ്യലുകള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.200 മുറികളുള്ള ഹോട്ടലില്‍ 600 െ്രെപവറ്റ് അപ്പാര്‍ട്ട്‌മെന്റുകളുമുണ്ട്. ബുര്‍ജ് ഖലീഫയില്‍ നടക്കുന്ന കരിമരുന്ന് പ്രയോഗം കാണാന്‍ ഹോട്ടലിലെ മുറികളില്‍ ആളുകള്‍ തിങ്ങിനിറഞ്ഞ് അക്ഷമയോടെ കാത്തിരിക്കുമ്പോഴാണ് ഹോട്ടില്‍ അഗ്‌നിബാധയുണ്ടായത്.
ഡൗണ്‍ ടൗണ്‍ അഡ്രസില്‍ നിന്നാല്‍ ബുര്‍ജ് ഖലീഫയുടെ വ്യക്തമായ കാഴ്ച ലഭ്യമാകുമെന്നതിനാലാണ് ന്യൂ ഇയര്‍ ആഘോഷത്തോടനുബന്ധിച്ച് ഇവിടേയ്ക്ക്ആളുകള്‍ ഒഴുകിയെത്തിയിരുന്നത്.ഇതിനിടെ ഹോട്ടലിന്റെ 20ാമത്തെ നിലയില്‍ നിന്നും തീ പടരുന്നത് കണ്ട് കെട്ടിടത്തിലുള്ള ആയിരക്കണക്കിന് പേര്‍ പ്രാണരക്ഷാര്‍ത്ഥം പുറത്തേക്കോടിയിട്ടും ഒറ്റയാള്‍ പോലും മരിച്ചിട്ടില്ലെന്നത് അത്ഭുതകരമായ സത്യമായി അവശേഷിക്കുന്നു.തീ തൊട്ടടുത്തെത്തിയതിന്റെ ഫലമായുണ്ടായ കടുത്ത ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ പലരും ജീവനും കൊണ്ട് പലായനം ചെയ്യുകയായിരുന്നു.300 മീറ്റര്‍ ഉയരമുള്ള കെട്ടിടത്തില്‍ നിന്നും ഏവരെയും ഒഴിപ്പിക്കാന്‍ സാധിച്ചുവെന്നാണ് അധികൃതര്‍ വെളിപ്പെടുത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha