മക്കയിലെ മരുഭൂമിയിൽ മലിനജലം ഒഴുക്കി ; ഇന്ത്യക്കാരന് 10 വർഷം തടവും 66.88 കോടി രൂപ പിഴയും ശിക്ഷ ; കുറ്റക്കാരൻ പാരിസ്ഥിതിക നിയമങ്ങൾക്കു വിരുദ്ധമായി പ്രവർത്തിച്ചുവെന്നും കണ്ടെത്തി

ഇന്ത്യക്കാരന് 10 വർഷം തടവും 66.88 കോടി രൂപ (3 കോടി റിയാൽ) പിഴയും ശിക്ഷ വിധിച്ചു. മക്കയിലെ മരുഭൂമിയിൽ മലിനജലം ഒഴുക്കി എന്ന കുറ്റത്തിനാണ് ഇത്തരത്തിൽ ശിക്ഷ വിധിച്ചിരിക്കുന്നത്. പരിസ്ഥിതി സുരക്ഷയ്ക്കുള്ള പ്രത്യേക സേന ആണ് അറസ്റ്റ് ചെയ്തു.
സൗദി നിയമമനുസരിച്ച് 30 ദശലക്ഷം റിയാല്‍ (66,88,42,778 രൂപ) വരെ പിഴയോ 10 വര്‍ഷം വരെ തടവോ ലഭിക്കാവുന്ന കുറ്റമാണിത്. ചില കേസുകളില്‍ രണ്ടു ശിക്ഷകളും ഒരുമിച്ച് ലഭിക്കാനും ഇടയുണ്ട്.പ്രതിക്കെതിരേ നിയമപ്രകാരമുള്ള ഉചിതമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി.
കുറ്റക്കാരൻ പാരിസ്ഥിതിക നിയമങ്ങൾക്കു വിരുദ്ധമായി പ്രവർത്തിച്ചുവെന്നും കണ്ടെത്തി . ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത് . സംസ്കരിക്കാത്ത ജലം പ്രാദേശിക ആവാസ വ്യവസ്ഥയ്ക്ക് ഗുരുതര ആപത്ത് വെല്ലുവിളി ഉണ്ടാക്കിയെന്നും സ്പെഷൽ ഫോഴ്‌സ് കണ്ടെത്തി. ഇന്ത്യക്കാരന്റെ വിശദാംശങ്ങൾ പുറത്ത് വിട്ടിട്ടില്ല.
സൗദി നിയമം അനുസരിച്ച് പാരിസ്ഥിതിക കുറ്റകൃത്യങ്ങൾക്ക് കടുത്ത ശിക്ഷയാണ് നൽകുന്നത് . മലിന ജലമോ ദ്രവപദാർഥങ്ങളോ പ്രദേശങ്ങളിലേക്ക് വലിച്ചെറിയുകയോ ഒഴുക്കിക്കളയുകയോ ചെയ്യുന്നവർക്ക് 3 കോടി റിയാൽ വരെ പിഴയോ 10 വർഷം വരെ തടവോ രണ്ടും ചേർത്തോ ശിക്ഷ കിട്ടും .
https://www.facebook.com/Malayalivartha