വാഹനാപകടത്തില്‍ പരിക്കേറ്റ് ബുറൈദ സെന്‍ട്രല്‍ ആശുപത്രിയില്‍ ചികിത്സയിയിലായിരുന്ന മലയാളി മരിച്ചു

വാഹനാപകടത്തില്‍ പരിക്കേറ്റ് ബുറൈദ സെന്‍ട്രല്‍ ആശുപത്രിയില്‍ ചികിത്സയിയിലായിരുന്ന മലയാളി മരിച്ചു. ആലപ്പുഴ മാവേലിക്കര പത്തിച്ചിറ നെടിയത്ത് കിഴക്കേതില്‍ പരേതനായ വര്‍ക്കി കുരുവിളയുടെ മകന്‍ ഷാജി കുരുവിളയാണ് (49) മരിച്ചത്.
സാംസ ലോജിസ്റ്റിക്‌സ് കമ്പനിയിലെ ജീവനക്കാരനായിരുന്ന ഷാജി കുരുവിളയാണ് (49) മരിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 30ന് പഴയ എയര്‍പോര്‍ട്ട് റോഡില്‍ ഷാജി ഓടിച്ചിരുന്ന കമ്പനി വക ഡെലിവറി വാഹനത്തിന് പിന്നില്‍ സൗദി പൗരന്റെ വാഹനം ഇടിക്കുകയും ഇടിയുടെ ആഘാതത്തില്‍ ഇദ്ദേഹം പുറത്തേക്ക് തെറിച്ച് വീണു.
ഉടനെ തന്നെ ഇദ്ദേഹം ഓടിച്ച വാഹനത്തിന് തീപിടിച്ച് പൂര്‍ണമായി കത്തിനശിച്ചു. നാലുവര്‍ഷം മുമ്പാണ് ഷാജി ഈ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചത്. മാതാവ്: കുഞ്ഞുമോള്‍. ഭാര്യ: ലവ്‌ലി. മക്കള്‍: ആഷ്‌ലി, എല്‍സ. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.
"
https://www.facebook.com/Malayalivartha