മലയാളി നഴ്സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ

റിയാദിൽ നഴ്സായി ജോലി ചെയ്തുവരുന്ന വയനാട് സ്വദേശിനിയെ യാത്രാമധ്യേ ജിദ്ദ വിമാനത്താവളത്തിൽ വെച്ച് കാണാതായതായി കുടുംബത്തിന്റെ പരാതി. വയനാട് സുൽത്താൻ ബത്തേരിക്കടുത്ത് നീലഗിരി ജില്ലാ അതിർത്തിയിലെ അയ്യങ്കൊല്ലി ആനന്ദ് നിവാസിൽ രവി - ശെൽവി ദമ്പതികളുടെ മകളായ മുപ്പത്തിരണ്ടുകാരി ഫിലോമിനയെയാണ് കാണാതായത്.
കഴിഞ്ഞ മൂന്ന് വർഷമായി റിയാദിലെ കിംഗ് ഫഹദ് ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തുവരികയാണ് ഫിലോമിന. വാർഷികാവധി കഴിഞ്ഞ് ഈ മാസം പത്തിന് ബംഗളൂരുവിൽ നിന്നുള്ള വിമാനത്തിലാണ് അവർ ജിദ്ദയിലേക്ക് യാത്ര തിരിച്ചത്. ജിദ്ദയിൽ നിന്നും കണക്ഷൻ ഫ്ലൈറ്റ് വഴി റിയാദിലേക്ക് എത്താനായിരുന്നു പദ്ധതി.
ജിദ്ദയിൽ വിമാനമിറങ്ങിയ ഉടൻ രാത്രി എട്ടരയോടെ ഫിലോമിന പിതാവ് രവിക്കും ഭർത്താവ് ജോണിനും ഒരു ശബ്ദസന്ദേശം അയച്ചിരുന്നു.
ബെംഗളൂരുവില് നിന്ന് വിമാനമാര്ഗം യാത്ര തിരിച്ച ഫിലോമിന ജിദ്ദയില് ഇറങ്ങിയശേഷം മറ്റൊരു വിമാനത്തിലാണ് റിയാദിലേക്ക് പോകേണ്ടിയിരുന്നത്. എന്നാല്, ജിദ്ദയില് എത്തിയശേഷം എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്ന് കുടുംബം പറയുന്നു. ജിദ്ദ വിമാനത്താവളത്തില് ഇറങ്ങിയ തന്നെ ജീവനക്കാര് തടഞ്ഞുവെച്ചെന്നും പാസ്പോര്ട്ട് വാങ്ങിവെച്ചെന്നും ഫിലോമിന അവസാനമായി ഫോണിലൂടെ അറിയിച്ചതായി കുടുംബം പറയുന്നു. വാട്സാപ്പിലൂടെ അയച്ച സന്ദേശത്തില്, തന്റെ ബാഗുകളും മറ്റ് സാധനങ്ങളും കൊണ്ടുപോകാന് മറ്റാരോടെങ്കിലും ഏര്പ്പാടാക്കണമെന്ന് വിമാനത്താവളത്തിലെ ജീവനക്കാര് ആവശ്യപ്പെട്ടതായും ഫിലോമിന അറിയിച്ചിരുന്നു.
എന്നാൽ ഇതിനുശേഷം ഫിലോമിനയുമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നും യാതൊരു വിവരവുമില്ലെന്നും കുടുംബാംഗങ്ങൾ ആശങ്കയോടെ വ്യക്തമാക്കുന്നു.റിയാദിലെ കിങ് ഫഹദ് ആശുപത്രിയില് കഴിഞ്ഞ മൂന്ന് വര്ഷമായി നഴ്സായി ജോലി ചെയ്യുന്ന ഫിലോമിന
എ ആശുപത്രിയിലോ താമസസ്ഥലത്തോ ഫിലോമിന എത്തിയിട്ടില്ലെന്നാണ് സഹപ്രവര്ത്തകരില് നിന്ന് കുടുംബത്തിന് ലഭിച്ച വിവരം. സൗദിയിലെ ഇന്ത്യന് എംബസിയെയും നോര്ക്കയെയും ഇ-മെയില് വഴി ബന്ധപ്പെട്ടെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്ന് ഭര്ത്താവ് ജോണ് പറഞ്ഞു. ജിദ്ദയില് വിമാനമിറങ്ങിയശേഷം പലതവണ ഫോണില് ബന്ധപ്പെടാന് ശ്രമിച്ചെങ്കിലും ഫോണ് സ്വിച്ച് ഓഫ് ആയതിനാല് വിവരങ്ങളൊന്നും ലഭിച്ചില്ല.
. ഫിലോമിനയുടെ തിരോധാനത്തിൽ കുടുംബം കടുത്ത ആശങ്കയിലാണ്. ജിദ്ദ വിമാനത്താവളത്തിൽ വെച്ചുണ്ടായ സംഭവങ്ങളെക്കുറിച്ച് വ്യക്തത ലഭിച്ചാൽ ഫിലോമിനയെ കണ്ടെത്താനാകുമെന്നാണ് കുടുംബം പ്രതീക്ഷിക്കുന്നത്. അനന്ത് നിവാസില് രവിയുടെയും സെല്വിയുടെയും മകളാണ് 32കാരിയായ ഫിലോമിന. ഫിലോമിനയെ കണ്ടെത്താന് സര്ക്കാര് അടിയന്തരമായി ഇടപെടണമെന്നാണ് മാതാപിതാക്കളായ രവിയുടെയും സെല്വിയുടെയും ആവശ്യം.
സംഭവവുമായി ബന്ധപ്പെട്ട് റിയാദ് ഇന്ത്യൻ എംബസിയുടെയും ജിദ്ദ കോൺസുലേറ്റിന്റെയും സാമൂഹിക പ്രവർത്തകരുടെയും ശ്രദ്ധയിൽ വിഷയം എത്തിച്ചിട്ടുണ്ട്. നിയമപരമായ പ്രശ്നങ്ങൾ ഉൾപ്പെടെ തിരോധാനവുമായി ബന്ധപ്പെട്ട വിവിധ സാധ്യതകൾ പരിശോധിക്കാനുള്ള ശ്രമത്തിലാണ് സാമൂഹിക പ്രവർത്തകർ.
https://www.facebook.com/Malayalivartha


























