കേടായ വാഹനഭാഗങ്ങള്‍ കൊണ്ടൊരു വായനാശാല

ദുബായ് നഗരസഭ കേടായ വാഹനഭാഗങ്ങള്‍ ഉപയോഗിച്ച് ഉണ്ടാക്കിയ ലൈബ്രറി കൗതുകമാകുന്നു.നഗരസഭയുടെ ഗതാഗത വിഭാഗമാണ് പുതുമയാര്‍ന്ന ഈ ലൈബ്രറി നിര്‍മ്മിച്ചത്. ദേശീയ വായനാ മാസമായ ഒക്ടോബറില്‍ഇത് പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്ന് അധുകൃതര്‍ അറിയിച്ചു.
പാഴ് വസ്തുക്കള്‍ എങ്ങനെ ഫലപ്രദമായി പുനരുപയോഗിക്കാമെന്ന ചിന്തയില്‍ നിന്നാണ് ഇത്തരമൊരു ആശയം ഉരുത്തിരിഞ്ഞതെന്ന് ഗതാഗത വിഭാഗം ഡയറക്ടര്‍ ഹുമൈദ് അല്‍ മര്‍റി പറഞ്ഞു.
എന്‍ജിനിയറിങ്, മെക്കാനിക്കല്‍ വിഷയങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങളും വിവിധ ഭാഷകളിലുള്ള മത ഗ്രന്ഥങ്ങളുമായിരിക്കും ലൈബ്രറിയില്‍ ലഭ്യമാക്കുക. അറബി ഭാഷയിലുള്ള പുസ്തകങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. സര്‍ക്കാര്‍ പ്രഖ്യാപിച്ച വായനാവര്‍ഷത്തിന്റെ ഭാഗമായാണ് ഇത്തരമൊരു ആശയം നടപ്പാക്കാന്‍ തീരുമാനിച്ചത്. സാധാരണ ഗതിയില്‍ ഉപേക്ഷിക്കപ്പെടുന്ന വാഹന ഭാഗങ്ങള്‍ ലൈബ്രറി നിര്‍മാണത്തിനായി പ്രത്യേകം രൂപമാറ്റം വരുത്തിയെടുക്കുകയായിരുന്നു. സ്വയം തിരിയുന്ന ഷെല്‍ഫിന്റെ പ്രവര്‍ത്തനം ഇലക്ട്രോണിക് സംവിധാനത്തിലൂടെയാണ് നിയന്ത്രിക്കുന്നത്.
പരമ്പരാഗത രീതിയിലാണ് ഷെല്‍ഫ് രൂപകല്‍പന ചെയ്തിരിക്കുന്നത്. യു.എ.ഇ ഭരണാധികാരികളുടെ പുസ്തകങ്ങള്‍ ലൈബ്രറിക്ക് അലങ്കാരമാകും. വാഹന ഭാഗങ്ങള്‍ കൊണ്ട് നിര്‍മിച്ച മേശയും രണ്ട് കസേരകളും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha