ഇന്ത്യയിലെ മന്ത്രിമാര്‍ കണ്ടുപഠിക്കട്ടെ ഈ രാജ്യത്തെ; സൗദിയില്‍ മന്ത്രിമാരുടെ വേതനം വെട്ടിക്കുറച്ചു

ഇന്ത്യയില്‍ പട്ടിണി കൂടുമ്പോള്‍ മന്ത്രിമാരുടെയും എംപിമാരുടെയും ശമ്പളം കൂട്ടുന്നതാണ് പതിവ്. എന്നാല്‍ സൗദി രാജാവിന്റെ തീരുമാനം ഇങ്ങനെ മന്ത്രിമാരും പൗരന്‍മാരും ഒന്നുപോലെ. പൊതുചെലവുകള്‍ വെട്ടിക്കുറക്കുന്നതിന്റെ ഭാഗമായി സഊദി അറേബ്യയില്‍ മന്ത്രിമാരുടെ വേതനം ഇരുപത് ശതമാനം കുറച്ചു. ശൂറാ കൗണ്‍സില്‍ അംഗങ്ങളുടെ വേതനവും അലവന്‍സുകളും 15 ശതമാനവും കുറച്ചിട്ടുണ്ട്. മന്ത്രിമാര്‍ക്ക് ഗവണ്‍മെന്റ് അനുവദിക്കുന്ന ലാന്റ് ഫോണ്‍, മൊബൈല്‍ ഫോണ്‍ ബില്ലുകള്‍ മന്ത്രിമാര്‍ സ്വയം വഹിക്കണം. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് സൗജന്യമായി വാഹനങ്ങള്‍ നല്‍കുന്നത് അടുത്ത സാമ്പത്തിക വര്‍ഷം അവസാനം വരെ നിര്‍ത്തിവെച്ചു.
പാര്‍പ്പിട ആവശ്യത്തിനും ഫര്‍ണിച്ചര്‍ വാങ്ങുന്നതിനും ശൂറാ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് അനുവദിക്കുന്ന വാര്‍ഷിക അലവന്‍സിലും പതിനഞ്ച് ശതമാനം കുറവ് വരുത്തി. കാര്‍ വാങ്ങുന്നതിനും കാറുകളില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും ഇന്ധനം നിറക്കുന്നതിനും െ്രെഡവറെ നിയമിക്കുന്നതിനും ശൂറാ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് വിതരണം ചെയ്യുന്ന അലവന്‍സിലും പതിനഞ്ച് ശതമാനം കുറവ് വരുത്തും. അടുത്ത വര്‍ഷം (ഹിജ്‌റ 1438) ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് വാര്‍ഷിക അലവന്‍സ് വിതരണം ചെയ്യില്ല. എന്നാല്‍ ദക്ഷിണ അതിര്‍ത്തിയില്‍ സൈനിക നടപടിയില്‍ പങ്കെടുക്കുന്ന സൈനികരെയും വിദേശങ്ങളില്‍ സൈനിക, ഇന്റലിജന്‍സ് ഓപ്പറേഷനുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് അലവന്‍സ് അനുവദിക്കും.
വാര്‍ഷിക അലവന്‍സ് വിതരണത്തില്‍ ഉള്‍പ്പെടുത്തേണ്ട സൈനികരെ നിര്‍ണയിക്കുന്നതിനുള്ള വ്യവസ്ഥകള്‍ക്ക് രൂപംനല്‍കുന്നതിന് പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തി. സഊദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് ഇതുസംബന്ധിച്ച നാല് ഉത്തരവുകള്‍ പുറപ്പെടുവിച്ചത്.
ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് അടുത്ത വര്‍ഷം വാര്‍ഷിക അലവന്‍സ് വിതരണവും വേതന വര്‍ധനവും നിര്‍ത്തിവെക്കാനും രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. സര്‍ക്കാര്‍ സര്‍വീസ് ജീവനക്കാര്‍ക്കുള്ള നിരവധി അലവന്‍സുകളും റദ്ദാക്കി. മറ്റ് ചില അലവന്‍സുകളിലും കുറവു വരുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇത് ബാധകമാണ്. പൊതുവരുമാനം വര്‍ധിപ്പിക്കുന്നതിന് അടുത്തിടെ നിരവധി തീരുമാനങ്ങള്‍ സഊദിയില്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ധന, വൈദ്യുതി, ജല നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു. വിസാ ഫീസുകളും ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകളും ഉയര്‍ത്തുകയും ചെയ്തു. പുതിയ ഫീസുകള്‍ ഒക്‌ടോബര്‍ രണ്ടിന് നിലവില്‍വരും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വാര്‍ഷിക അലവന്‍സ് ഇല്ല, അതിര്‍ത്തിയിലെ സൈനികര്‍ക്ക് അലവന്‍സ് തുടരും, മന്ത്രിമാരുടെ ശമ്പളത്തില്‍ 20 ശതമാനം കുറവ് വരുത്തും.
https://www.facebook.com/Malayalivartha