ഇന്ത്യാക്കാരന്‍ ഫാന്‍സി നമ്പര്‍ പ്ലെയ്റ്റ് സ്വന്തമാക്കിയത്60 കോടി രൂപയ്ക്ക്

അറുപത് കോടി രൂപ(3.3 കോടി ദിര്‍ഹം)യോളം നല്‍കി വാഹന നമ്പര്‍ പ്ലേറ്റ് സ്വന്തമാക്കിയ ഇന്ത്യക്കാരന്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചു. ദുബായില്‍ ബിസിനസുകാരനായ ബല്‍വിന്ദര്‍ സഹാനിയാണ് ഡി-5 എന്ന നമ്പര്‍ ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി(ആര്‍ടിഎ) നടത്തിയ ലേലത്തില്‍ വാങ്ങിച്ചത്.
അബു സബാഹ് എന്ന പേരില്‍ അറിയപ്പെടുന്ന ബല്‍വിന്ദര്‍ സഹാനി യുഎഇ കൂടാതെ, കുവൈത്ത്, അമേരിക്ക, ഇന്ത്യ എന്നിവിടങ്ങളില്‍ പരന്നു കിടക്കുന്ന വ്യവസാശൃംഖലയുടെ ഉടമയാണ്. ഡി-5 തന്റെ റോള്‍സ് റോയ്‌സ് കാറിനുള്ളതെന്ന് ഇദ്ദേഹം തീരുമാനിച്ചിട്ടുണ്ട്. ഈ നമ്പര്‍ സ്വന്തമാക്കാന്‍ സാധിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്ന് സഹാനി പറഞ്ഞു. പ്രത്യേക തരം നമ്പരുകള്‍ സ്വന്തം പേരിലാക്കുന്നതില്‍ ഏറെ തത്പരനായ ഇദ്ദേഹം കഴിഞ്ഞ വര്‍ഷം ഒ-9 എന്ന നമ്പര്‍ 25 ദശലക്ഷം ദിര്‍ഹത്തിന് കരസ്ഥമാക്കിയിരുന്നു. ഇതിനകം വിശേഷ നമ്പരുകളുള്ള 10 നമ്പര്‍ പ്ലേറ്റുകള്‍ സഹാനിയുടെ ശേഖരത്തിലുണ്ട്.
20 ദശലക്ഷം ദിര്‍ഹം മുതലാണ് ഡി-5ന് വേണ്ടിയുള്ള ലേലം ആരംഭിച്ചത്. 300 പേര്‍ പങ്കെടുത്ത വളരെ ആവേശകരമായ ലേലത്തിനൊടുവില്‍ ബല്‍വിന്ദര്‍ സഹാനി ഏറ്റവും വിശേഷപ്പെട്ട നമ്പര്‍ നേടുകയായിരുന്നു. എല്ലാ രണ്ട് മാസത്തിലൊരിക്കലും ആര്‍ടിഎ പ്രത്യേക നമ്പര്‍ പ്ലേറ്റുകള്‍ക്ക് ലേലം സംഘടിപ്പി്ക്കാറുണ്ട്. കൂടാതെ, എല്ലാ മാസവും ഓണ്‍ലൈന്‍ വഴിയുള്ള ലേലവും നടക്കുന്നു. ശനിയാഴ്ച നടന്ന ലേലത്തില്‍ രണ്ട് മുതല്‍ അഞ്ച് അക്കം വരെയുള്ള 80 നമ്പരുകളാണ് വിറ്റുപോയത്. ഇതുവരെ നടന്നതില്‍ ഏറ്റവും വലിയ ലേലമായിരുന്നു ഇതെന്ന് ആര്‍ടിഎ ലൈസന്‍സിങ് ഏജന്‍സി സിഇഒ അഹമ്മദ് ഹാഷിം ബെഹ്‌റൂസിയാന്‍ പറഞ്ഞു. ക്യു-77ന്ന നമ്പര്‍ 452 ലക്ഷത്തിനും പി-27 എന്ന നമ്പര്‍ 214 ലക്ഷത്തിനും ആര്‍-7777 എന്ന നമ്പര്‍ 117 ലക്ഷത്തിനും വിറ്റഴിച്ചു. ഈ വര്‍ഷം ആദ്യം നടന്ന ലേലത്തില്‍ ആരിഫ് അല്‍ സറൂനി എന്ന സ്വദേശി ഒന്നാം നമ്പര്‍ പ്ലേറ്റ് 180 ലക്ഷം ദിര്‍ഹത്തിന് സ്വന്തമാക്കിയിരുന്നു. ലേലത്തിലൂടെ സ്വരൂപിക്കുന്ന പണം അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കാണ് ആര്‍ടിഎ ഉപയോഗിക്കുന്നത്.
https://www.facebook.com/Malayalivartha