ഒമാനില്‍ വിസ പുതുക്കുമ്പോള്‍ വൈദ്യപരിശോധന നിര്‍ബന്ധമാക്കുന്നു

ഒമാനില്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് വിസ പുതുക്കുമ്പോള്‍ വൈദ്യപരിശോധന നിര്‍ബന്ധമാക്കുന്നു. പൊതുജനാരോഗ്യത്തിന് ഭീഷണിയായ പകര്‍ച്ച വ്യാധികളില്‍ നിന്ന് പൂര്‍ണ സംരക്ഷണം ലക്ഷ്യമിട്ടാണ് പുതിയ നടപടി.
ഒമാനില്‍ സര്‍ക്കാര്‍ മേഖലയില്‍ തൊഴിലെടുക്കുന്ന ജീവനക്കാര്‍ ഇനി മുതല്‍ രണ്ടു വര്‍ഷം കൂടുമ്പോള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മെഡിക്കല്‍ ഹെല്‍ത്ത് സെന്ററുകളില്‍ വൈദ്യപരിശോധനയ്ക്ക് വിധേയരാകണം. നിലവില്‍ സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്ക് മാത്രമാണ് ഈ നിബന്ധന ബാധകമായിരുന്നത്. വിസ പുതുക്കുമ്പോഴായിരിക്കും വൈദ്യപരിശോധന നടത്തുക. പരിശോധനക്ക് പ്രത്യേകം ഫീസ് ചുമത്താന്‍ തീരുമാനമില്ല. ബന്ധപ്പെട്ട തൊഴിലുടമയില്‍നിന്നുള്ള പൂരിപ്പിച്ച ഫോറവുമായി സര്‍ക്കാര്‍ ഹെല്‍ത്ത് സെന്ററുകളിലത്തെി പരിശോധനക്ക് ഹാജരാവുകയാണ് വേണ്ടത്.
സര്‍ക്കാരിന്റെ പുതിയ തീരുമാനത്തെ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും സ്വാഗതം ചെയ്യുന്നു. തൊഴിലാളിയുടെ ആരോഗ്യവും പകര്‍ച്ചവ്യാധി സാന്നിധ്യവും ഉറപ്പാക്കുന്നതുവഴി നേരത്തേ ചികിത്സ തേടാന്‍ കഴിയും. അതേസമയം, രാജ്യത്തെത്തുന്ന വിനോദസഞ്ചാരികള്‍ക്കും വൈദ്യപരിശോധനാ നടപടികള്‍ നിര്‍ബന്ധമാക്കണമെന്ന അഭിപ്രായവും ആരോഗ്യമേഖലയില്‍നിന്ന് ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha