അബുദബിയില്‍ ടൂര്‍ സൈക്‌ളിങിന് തുടക്കമായി

അബുദബി ടൂര്‍ സൈക്‌ളിങിന് തുടക്കമായി. ഒന്നാം ഘട്ടത്തില്‍ ഇറ്റലിക്കാരനായ ഗിയാകമോ നിസോലോ വിജയിച്ചു. സൈക്കിള്‍ ടൂര്‍ നടക്കുന്നതിനാല്‍ ഈ ദിവസങ്ങളില്‍ അബുദാബിയുടെ വിവിധ ഭാഗങ്ങളില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകും.
അബുദാബി മദീന സായിദില്‍നിന്ന് തുടങ്ങി അവിടെ തന്നെ അവസാനിക്കുന്ന 147 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആദ്യപാദത്തിലാണ് ഇറ്റാലിയന്‍ താരം ഗിയാകമോ നിസോലോ ഒന്നാം സ്ഥാനം നേടിയത്. മൂന്ന് മണിക്കൂറും 15 മിനിറ്റും 59 സെക്കന്റും കൊണ്ടാണ് ഗിയാകമോ നിസോലോ ഫിനിഷ് ചെയ്തത്. മണിക്കൂറില്‍ 45 കിലോമീറ്ററായിരുന്നു വേഗത. ജോണ്‍ ഡിഗങ്കോള്‍ബ് രണ്ടാം സ്ഥാനവും മാര്‍ക് കാവന്‍ഡിഷ് മൂന്നാം സ്ഥാനവും നേടി.
വെള്ളിയാഴ്ച നടക്കുന്ന രണ്ടാം ഘട്ടം അബൂദബിയില്‍നിന്ന് തുടങ്ങി മറീനയില്‍ അവസാനിക്കും. 22ന് ഉച്ചക്ക് ആരംഭിക്കുന്ന മൂന്നാം ഘട്ടം അല്‍ഐന്‍ മുതല്‍ ജബല്‍ ഹഫീത് വരെ ആയിരിക്കും. യാസ് മറീന സര്‍ക്യൂുട്ടില്‍ 26 ലാപുകളായി നടക്കുന്ന നാലാം ഘട്ടത്തില്‍ 143 കിലോമീററ്ററുകളാണുണ്ടാവുക.മത്സരങ്ങളുട ഭാഗമായി അബുദാബിയിലെ വിവിധ റോഡുകള്‍ ഈ ദിവസങ്ങളില്‍ അടച്ചിടും.
https://www.facebook.com/Malayalivartha