ദുബായ് സഫാരി പാര്‍ക്ക് അടുത്ത വര്‍ഷം സന്ദര്‍ശകര്‍ക്കു തുറന്നുകൊടുക്കും, നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തില്‍

ലോകത്തെ ഏറ്റവും മികച്ച സഫാരി പാര്‍ക്കുകളിലൊന്നായ ദുബായ് സഫാരി പാര്‍ക്ക് അടുത്തവര്‍ഷം ആദ്യം സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കും. പാര്‍ക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ അവസാനഘട്ടത്തിലാണ്.
ഒന്നര ബില്യണ്‍ ചെലവഴിച്ച് 119 ഹെക്ടറില്‍ ലോകോത്തര സൗകര്യങ്ങളോടെയാണ് ദുബായ് സഫാരി പാര്‍ക്ക് ഒരുങ്ങുന്നത്. ഒരോ മൃഗങ്ങള്‍ക്കും അനുയോജ്യമായ ആവാസ വ്യവസ്ഥ ഇവിടെ കൃത്രിമമായി പുനസൃഷ്ടിക്കുന്നു. അതീവ ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന 350 ജീവജാലങ്ങള്‍ ഉള്‍പ്പെടെ പതിനായിരത്തോളം ജീവജാലങ്ങളാണ് ദുബായ് സഫാരി പാര്‍ക്കില്‍ ഉണ്ടാവുക.
വിശദമായ പഠനങ്ങള്‍ക്കും ലോകമെങ്ങും നടത്തിയ തിരച്ചിലിനും ശേഷമാണ് ദുബായ് സഫാരി പാര്‍ക്കിലേക്കുള്ള മൃഗങ്ങളെ തിരഞ്ഞെടുക്കുന്നത്. ഏറ്റവും മികച്ച ജനിതക ഘടനയും ഗുണങ്ങളുമുള്ള മൃഗങ്ങളെ സ്വന്തമാക്കാനാണ് സഫാരി പാര്‍ക്കിന്റെ ലക്ഷ്യം. അതുകൊണ്ട് തന്നെ ലോകത്തിന്റെ വിവിധ കോണുകളിലുള്ള മൃഗശാലകളില്‍ ദുബായ് സംഘം സന്ദര്‍ശനം നടത്തിയിരുന്നു.
സഫാരി പാര്‍ക്കിലെ മൃഗങ്ങളെ പരിപാലിക്കുന്നതിനു പ്രഫഷനലുകളുടെ വലിയൊരു സംഘത്തെയും ദബായ് നഗരസഭ ഒരുക്കിയിട്ടുണ്ട്. ദക്ഷിണകൊറിയയില്‍ നിന്ന് പാര്‍ക്കിലേക്കുള്ള മൃഗങ്ങളുടെ ആദ്യസംഘത്തെ ഈ വര്‍ഷം മാര്‍ച്ചില്‍ ദുബായിലെത്തിച്ചിരുന്നു.
അമേരിക്ക, ഓസ്‌ട്രേലിയ, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ജന്തുജാലങ്ങളും ഉദ്ഘാടനത്തിനു മുന്പ് പാര്‍ക്കിലേക്കെത്തും.
https://www.facebook.com/Malayalivartha