ഖത്തറില്‍ തൊഴില്‍ നിയമത്തില്‍ ഭേദഗതി വരുത്തി, ജോലി ഉപേക്ഷിച്ചു പോകുന്നവര്‍ക്ക് രണ്ടു വര്‍ഷം കഴിഞ്ഞു മാത്രമേ പുതിയ ജോലിയില്‍ പ്രവേശിക്കാനാവൂ

ഖത്തറില്‍ പുതിയ തൊഴില്‍, താമസാനുമതി നിയമമനുസരിച്ച് ജോലിയില്‍ നിന്നു പിരിച്ചു വിടുകയോ ജോലി ഉപേക്ഷിച്ചു മടങ്ങുകയോ ചെയ്യുന്നവര്‍ക്ക് കരാര്‍ കാലാവധി തീര്‍ന്നതിന് മുന്‍പ് ഖത്തറിലേക്ക് മടങ്ങിവരാനാവില്ല. ഡിസംബര്‍ 13ന് പ്രാബല്യത്തിലാകുന്ന പുതിയ നിയമത്തിന്റെ നടപ്പാക്കല്‍ ചട്ടത്തിലാണ് ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്.
നിലവില്‍ ജോലി ഉപേക്ഷിച്ചു പോകുന്നവര്‍ക്ക് രണ്ടു വര്‍ഷം കഴിഞ്ഞു മാത്രമേ പുതിയ ജോലിയില്‍ ഖത്തറില്‍ മടങ്ങിയെത്താനാകൂ. പഴയ സ്‌പോണ്‍സര്‍ഷിപ്പിന് പകരം തൊഴില്‍ ഉടമയും തൊഴിലാളിയും തമ്മിലുള്ള കരാര്‍ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ നിയമം. അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി 2015 ഒക്‌ടോബര്‍ 27നാണ് പുതിയ നിയമത്തിന് അംഗീകാരം നല്‍കിയത്. തൊഴിലാളികളുടെ വരവും പോക്കും താമസാനുമതിയും സംബന്ധിച്ച പുതിയ നിയമത്തിലെ വ്യവസ്ഥകള്‍ സംബന്ധിച്ച് തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കുമായി ബോധവല്‍ക്കരണ കാംപയിനുകള്‍ സംഘടിപ്പിച്ചുവരുന്നതായി തൊഴില്‍, സാമൂഹ്യകാര്യ മന്ത്രാലയം അറിയിച്ചു.
തൊഴിലാളിയുടെ മനുഷ്യാവകാശങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന പുതിയ നിയമത്തില്‍ എക്‌സിറ്റ് പെര്‍മിറ്റ് സംവിധാനത്തിനും മാറ്റം വരും. നിലവിലെ ലേബര്‍ കോടതികള്‍ക്ക് പുറമേ തൊഴില്‍തര്‍ക്ക പരിഹാരസമിതികള്‍ രൂപീകരിക്കും. തൊഴിലാളിയുടേയും തൊഴിലുടമയുടേയും താല്‍പര്യങ്ങള്‍ ഒരുപോലെ സംരക്ഷിക്കുന്നതാണ് പുതിയ നിയമം.
ജൃശിഇേഹീലെ
https://www.facebook.com/Malayalivartha