പൂച്ചകളുടെ എണ്ണം കൂടുന്നു; ദുബായില്‍ രണ്ടു വര്‍ഷം കൊണ്ട് വന്ധ്യംകരിച്ചത് 5,300 പൂച്ചകളെ

നാട്ടില്‍ പട്ടിയെ പേടിച്ച് നടക്കാന്‍ പറ്റില്ലെങ്കില്‍ അങ്ങ് ദുബായില്‍ ശല്യമുണ്ടാക്കുന്നത് പൂച്ചകളാണ്.
2014, 2015 വര്‍ഷങ്ങളില്‍ തെരുവില്‍ അലയുന്ന പൂച്ചകളുടെ എണ്ണത്തില്‍ 15 മുതല്‍ 20 ശതമാനംവരെ വര്‍ധനയുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ദുബായില്‍ രണ്ടുവര്‍ഷങ്ങളിലായി വന്ധ്യംകരിച്ചത് 5,300 പൂച്ചകളെ. ഇവയില്‍ 314 എണ്ണം കാട്ടുപൂച്ചകളായിരുന്നു. പൊതു നിരത്തുകളില്‍ ഭക്ഷണം പാഴായി കിടക്കുന്നത് കൂടിയതും, ഉപേക്ഷിക്കപ്പെടുന്ന പൂച്ചകളുടെ എണ്ണം തെരുവില്‍ വര്‍ദ്ധിച്ചതുമെല്ലാം എണ്ണത്തിന്റെ വര്‍ദ്ധനവിലെ കാരണമാകുന്നു.
തെരുവില്‍ പൂച്ചകളുടെ എണ്ണം വര്‍ധിക്കുന്നത് തടയാനായി പ്രധാനമായും വന്ധ്യംകരണം നടത്തുകയാണ് ചെയ്യുന്നത്. തെരുവില്‍ നിന്ന് ലഭിക്കുന്ന പൂച്ചകളെ പിടികൂടി വന്ധ്യംകരിച്ച് വീണ്ടും തുറന്നുവിടുന്നു. എവിടെ നിന്നാണോ പിടികൂടുന്നത് അവിടെതന്നെ വിടുകയാണ് പതിവ്. പ്രതിമാസം 250ഓളം പൂച്ചകള്‍ക്ക് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തുന്നുണ്ട്. ഇവയില്‍ അസുഖം ബാധിച്ചതും, അപകടകാരികളുമായ പൂച്ചകളെ സംരക്ഷണത്തില്‍ നിലനിര്‍ത്തും. ഉടമസ്ഥരില്ലാത്ത നായകളെ കണ്ടെത്തിയ നായകളുളേയും ഇതുപോലെ മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയാണ് ചെയ്യുക.
https://www.facebook.com/Malayalivartha