ഖത്തറില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം വില്ലയില്‍ കെട്ടിയിട്ട നിലയില്‍

ഖത്തറില്‍ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ അഴീക്കോട് സ്വദേശി കടവത്ത് പീടികയില്‍ മുഹമ്മദ് അക്രമിനെ(45)യാണ് ചൊവ്വാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദോഹയിലെ ഒരു വില്ലയില്‍ കെട്ടിയിട്ട നിലയിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് സംശയം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നജ്മയില്‍ സര്‍വീസ് സെന്റര്‍ നടത്തുകയായിരുന്ന അക്രമിനെ കഴിഞ്ഞ ഒരാഴ്ചയായി കാണാനില്ലായിരുന്നു. കുടുംബ സമേതം ഖത്തറില്‍ താമസിക്കുകയായിരുന്നു. താഹിറയാണ് ഭാര്യ. നാല് മക്കളുണ്ട്.
https://www.facebook.com/Malayalivartha