ലോകത്തിലെ ഏറ്റവും വലിയ സാംസ്‌കാരിക കായിക-വിനോദ നഗരം റിയാദില്‍

സൗദി പ്രതിരോധ മന്ത്രിയും സാമ്പത്തിക, വികസന സമിതി അധ്യക്ഷനുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണിത് അറിയിച്ചത്. വിഷന്‍ 2030 ന്റെ ഭാഗമായ പദ്ധതിക്ക് 2018 ആദ്യത്തില്‍ തറക്കല്ലിടുമെന്നും പദ്ധതി 2022 ല്‍ പൂര്‍ത്തിയാക്കുമെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അറിയിച്ചു . റിയാദിന് തെക്കുപടിഞ്ഞാറ് അല്‍ ഖിദിയ്യയിലാണ് 334 ചതുരശ്ര കിലോമീറ്റര് വിസ്തൃതിയില്‍ സാംസ്‌കാരിക, കായിക, വിനോദ നഗരം സ്ഥാപിക്കുന്നത്. സൗദി ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടാണ് പദ്ധതിക്ക് മുതല്‍ മുടക്കുന്നത്. രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള നിക്ഷേപകരെയും പദ്ധതി നടത്തിപ്പില്‍ പങ്കാളികളാക്കും. 'സിക്‌സ് ഫ്‌ളാഗ്‌സ്' എന്ന പേരിലുള്ള വിനോദ നഗരമായിരിക്കും അല്‍ഖിദിയ്യയിലെ ആകര്‍ഷണങ്ങളിലൊന്ന്. കാറോട്ട മല്‍സരം, വിനോദ നഗരം, സ്‌പോര്‍ട്‌സ് സിറ്റി, ഹോട്ടല്‍ താമസ സൗകര്യങ്ങള്‍ എന്നിവ നഗരിയിലുണ്ടാകും.
https://www.facebook.com/Malayalivartha


























