കുവൈറ്റില്‍ സിഫ് സയന്‍സ് ഗാല ഇന്ത്യന്‍ സ്ഥാനപതി ഉദ്ഘാടനം ചെയ്തു

ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജെയിന്‍ സയന്‍സ് ഇന്റര്‍നാഷനല്‍ ഫോറം (സിഫ്) സയന്‍സ് ഗാല ഉദ്ഘാടനം ചെയ്തു. കൊല്‍ക്കത്ത ബോസ് ഇന്‍സ്റ്റിറ്റിയൂട്ട് മുന്‍ ഡയറക്ടര്‍ ഡോ.സിബാജി രാഹ, മനീഷ് ജെയിന്‍, ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ജയന്ത് സഹസ്രബുധെ, സിഫ് മിഡില്‍ ഈസ്റ്റ് കോഓര്‍ഡിനേറ്റര്‍ അബ്ഗ, പ്രശാന്ത് നായര്‍, അരുണ്‍ കുമാര്‍, പ്രശാന്ത് ചന്ദ്രന്‍, രശ്മി കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ശാസ്ത്രപ്രതിഭ പട്ടം നേടിയ കുട്ടികള്‍, എസ്പിസി പരീക്ഷയില്‍ മികച്ച വിജയം നേടിയവര്‍, സയന്‍സ് കോണ്‍ഗ്രസ് വിജയികള്‍, പ്രൊജക്ട് ഗൈഡുകള്‍, കോണ്‍ഗ്രസില്‍ മികച്ച അവതരണത്തിനുള്ള സമ്മാനം നേടിയ സ്‌കൂളുകള്‍ എന്നിവര്‍ക്കുള്ള ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.ശാസ്ത്രപ്രതിഭ പരീക്ഷയില്‍ മികച്ച പ്രകടനത്തിനുള്ള ആചാര്യ ജെ.സി.ബോസ് പുരസ്‌കാരം ഭാരതീയ വിദ്യാഭവനുവേണ്ടി പ്രിന്‍സിപ്പല്‍ പ്രേംകുമാര്‍ ഏറ്റുവാങ്ങി.
https://www.facebook.com/Malayalivartha


























