മേയ് ക്വീന്‍ സൗന്ദര്യ മത്സരം മേയ് 18ന് ബഹാറൈനില്‍ നടക്കും

എല്ലാ വര്‍ഷവും ബഹ്‌റൈനിലെ ഇന്ത്യന്‍ ക്ലബ്വിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരാറുള്ള സൗന്ദര്യ മത്സരം മേയ് ക്വീന്‍ മേയ് 18ന് ഇന്ത്യന്‍ ക്ലബില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മെയ് ക്വീന്‍ 2017 നെ കൂടാതെ ഫസ്റ്റ് റണ്ണറപ്പ്, സെക്കന്റ് റണ്ണറപ്പ്, മികച്ച നടത്തം, മികച്ച ഹെയര്‍ സ്‌റ്റൈല്‍, മികച്ച പുഞ്ചിരി എന്നിവകള്‍ക്കും വെവ്വേറെ സമ്മാനവും ക്യാഷ് അവാര്‍ഡുകളും നല്‍കും. മുന്‍ വര്‍ഷങ്ങളിലെ പോലെ മൂന്നു റൗണ്ടുകളില്‍ നടക്കുന്ന മത്സരങ്ങളില്‍ ആദ്യ റൗണ്ടില്‍ കാഷ്വല്‍ വെയര്‍ ധരിക്കണം.
അതാതു രജ്യത്തിന്റെ തനതായ വേഷവിധാനങ്ങളും ചമയങ്ങളുമാണ് ധരിക്കേണ്ടത്. മൂന്നാം റൗണ്ടില്‍ പാര്‍ട്ടി വെയറും ധരിക്കണം. നാലാം റൗണ്ട് ചോദ്യോത്തര സെഷനാണ്. വിധികര്‍ത്താക്കളുടെ ചോദ്യങ്ങള്‍ക്ക് മത്സരാര്‍ഥികള്‍ ഉത്തരം നല്‍കണം. ആദ്യത്തെ മൂന്നു റൗണ്ടുകളുടെ പ്രകടനവും നാലാം റൗണ്ടിലെ ചോദ്യോത്തര സെഷനുകളും ചേര്‍ത്തുള്ള പ്രകടനത്തില്‍ നിന്നാണ് വിജയികളെ തിരഞ്ഞെടിക്കുന്നത്. വിദഗ്ദ്ധരായ ജൂറിയായിരിക്കും വിധിനിര്‍ണയം നടത്തുക.
ബഹ്‌റൈനില്‍ താമസിക്കുന്ന മത്സരാര്‍ഥികള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം ലഭിക്കുക. ഏതു രാജ്യക്കാര്‍ക്കും പങ്കെടുക്കാം. സൗന്ദര്യ മത്സരത്തോടനുബന്ധിച്ചു സ്‌റ്റേജ് ഷോയും വിവിധ നൃത്തനൃത്യങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്. കെവിന്‍ ഡി കുഞ്ഞയുടെ സംഗീത സംവിധാനത്തിലായിരിക്കും മത്സരാര്‍ഥികള്‍ സ്‌റ്റേജിലെത്തുക. മത്സര പ്രവേശന ഫോം, മത്സര വിശദാംശങ്ങള്‍ എന്നിവകള്‍ക്കായി 17253157, 36433552 ബന്ധപ്പെടാവുന്നതാണ്.
https://www.facebook.com/Malayalivartha


























