ഇറച്ചിവെട്ടുന്ന കത്തികൊണ്ട് കാല്‍നഖം വെട്ടി; നഗരസഭ സ്ഥാപനം അടപ്പിച്ചു

ഇറച്ചിവെട്ടുന്ന കത്തികൊണ്ട് കടയിലെ ജീവനക്കാരന്‍ കാല്‍നഖം മുറിക്കുന്ന ദൃശ്യം അറബ് മാധ്യമങ്ങളില്‍ ഹിറ്റ്. കാര്യം അധികൃതരുടെ കണ്ണിലും എത്തിയതോടെ നഗരസഭ സ്ഥാപനം അടപ്പിച്ചു. ദിബ്ബയിലെ ഒരു ഫ്രഷ് ഇറച്ചി വില്‍ക്കുന്ന സ്ഥാപനമാണ് പൂട്ടിച്ചത്.
ഇറച്ചി മുറിക്കുന്ന കത്തികൊണ്ട് കടയില്‍ ഇരുന്നു കാല്‍നഖം വെട്ടുന്ന ദൃശ്യം ഈ മേഖലയില്‍ താമസിക്കുന്ന സ്വദേശിയാണ് ക്യാമറയില്‍ പകര്‍ത്തി മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയത്. മുനിസിപ്പാലിറ്റിയുടെ ശുചിത്വ നിയമം ലംഘിക്കുന്ന ഇത്തരം പ്രവണതയ്‌ക്കെതിരെ അതിവേഗത്തിലാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്.
സ്ഥാപനം പൂട്ടുകയും പൊതു ആരോഗ്യ നിയമം ലംഘിച്ച കേസില്‍ പിഴ ചുമത്തുകയും ചെയ്തു. കശാപ്പുശാലകളും മാംസക്കടകളും കൂടുതല്‍ ശുചിത്വബോധം കൈവരിക്കുന്നതിനു വേണ്ടിയാണ് നടപടിയെന്നാണ് നഗരസഭയുടെ വിശദീകരണം.
https://www.facebook.com/Malayalivartha


























