ദുബായ് സഫാരി പാര്‍ക്ക് അവസാന മിനുക്കുപണികളിലേക്ക്

സഞ്ചാരികള്‍ക്ക് എന്നും മാസ്മരികത ഒരുക്കുന്നതാണ് ദുബായ് നഗരം. വന്യജീവികള്‍ക്ക്, അവരവരുടെ ആവാസവ്യവസ്ഥയും സാഹചര്യവും ഒരുക്കി പാര്‍പ്പിക്കുന്ന ദുബായ് സഫാരി പദ്ധതിയാണ് അവസാന മിനുക്കുപണികളിലേക്ക് കടക്കുകകയാണ്. അല്‍ വര്‍ഖ അഞ്ചില്‍ നിര്‍മിക്കുന്ന പദ്ധതി മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത സന്ദര്‍ശിച്ചു. വിനോദസഞ്ചാരികളുടെ യാത്രയ്ക്കായി സജ്ജമാക്കുന്ന പാര്‍ക്കിലെ ഇലക്ട്രിക് കാറുകള്‍, ബസുകള്‍, ട്രെയിന്‍ തുടങ്ങിയ സംവിധാനങ്ങള്‍ സംബന്ധിച്ച പുരോഗതിയാണു ഹുസൈന്‍ നാസര്‍ ലൂത്ത വിലയിരുത്തിയത്. കമ്യൂണിക്കേഷന്‍ ആന്‍ഡ് കമ്യൂണിറ്റി സെക്ടര്‍ അസി. ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് മുബാറക് അല്‍ മുത്തായിവെയ്, സപ്പോര്‍ട് സെക്ടര്‍ അസി. ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അബ്ദുല്‍ കരീം, പ്രോജക്ട്‌സ് വകുപ്പ് ഡയറക്ടര്‍ ജനറല്‍ മര്‍വാന്‍ അബ്ദുല്ല അല്‍ മുഹമ്മദ് ലെഷര്‍ ഫെസിലിറ്റീസ് ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ ഖാലിദ് അല്‍ സുവൈദി തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പരിസ്ഥിതി സൗഹൃദമായി വമ്പന്‍ സൗകര്യങ്ങളാണു ദുബായ് സഫാരിയില്‍ ഒരുക്കുന്നത്.119 ഏക്കറാണ് ആകെ വിസ്തീര്‍ണം. ലോകത്തിലെ വിവിധ മേഖലകളെ പ്രതിനിധീകരിച്ചു ഗ്രാമങ്ങള്‍ 80 ഹെക്ടര്‍ സ്ഥലത്തു നിര്‍മിക്കും. 35 ഹെക്ടര്‍ സ്ഥലത്ത് ഓപ്പണ്‍ സഫാരി വില്ലേജുമുണ്ടാകും. വന്യജീവജാലങ്ങള്‍ക്ക് ഏറ്റവും മികച്ച വാസസ്ഥലമൊരുക്കാന്‍ പദ്ധതി ലക്ഷ്യമിടുന്നു. ഓരോജീവിക്കും ചേര്‍ന്ന പരിസ്ഥിതിയാണു നിര്‍മിക്കുന്നത്. വിനോദ സഞ്ചാരികള്‍ക്കു സഫാരി പാര്‍ക്കിലെ കാഴ്ചകള്‍ കാണാനും സഞ്ചരിക്കാനും സംവിധാനങ്ങളുണ്ടാകും. അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാകും ഇത്തരം സംവിധാനങ്ങള്‍ ഒരുക്കുക. വിനോദോപാധികള്‍ സജ്ജീകരിക്കുന്നതിനൊപ്പം ലോകോത്തര സുരക്ഷാ സൗകര്യങ്ങളും സ്ഥാപിക്കും. ഏഷ്യന്‍ വില്ലേജ്, ആഫ്രിക്കന്‍ വില്ലേജ്, ഓപ്പണ്‍ സഫാരി വില്ലേജ് തുടങ്ങി മേഖലകളുടെ വൈവിധ്യം നിറയുന്ന ഗ്രാമങ്ങളാണു നിര്‍മിക്കുക. താഴ്‌വാരവും കുട്ടികളുടെ പാര്‍ക്കും ഇക്കൂടെയുണ്ടാകും. റസ്റ്ററന്റുകള്‍, വിനോദത്തിനുള്ള സൗകര്യങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന താഴ്‌വാരമാണു സൃഷ്ടിക്കുന്നത്. ഏഴര ഹെക്ടറിലാകും താഴ്‌വാരം. വെള്ളച്ചാട്ടം, അരുവി, മല്‍സ്യ തടാകം, തടിപ്പാലങ്ങള്‍ തുടങ്ങിയവയും ഇവിടെയുണ്ടാകും. ഓപ്പണ്‍ സഫാരിയുടെ ജോലികള്‍ 22 ഹെക്ടറില്‍ പൂര്‍ത്തിയായെന്ന് അല്‍ സുവൈദി അറിയിച്ചു. വലിയതോതില്‍ തുറന്ന സ്ഥലങ്ങളുള്ള ഓപ്പണ്‍ സഫാരി, സഫാരി ഗാര്‍ഡന്‍സിന്റെ മാതൃകയിലാണു നിര്‍മിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ചു പരിസ്ഥിതി സൗഹൃദ മാര്‍ഗങ്ങള്‍ വഴിയാകും പാര്‍ക്കില്‍ സഞ്ചാരം. മൃഗങ്ങളുമായി അടുത്തിടപെടാനുള്ള സൗകര്യങ്ങള്‍, സാംസ്‌കാരിക, കായിക, വിനോദ ഉപാധികള്‍ എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശുചിത്വം, മൃഗങ്ങളുടെ പരിപാലനം തുടങ്ങിയ കാര്യങ്ങളില്‍ ഉയര്‍ന്ന നിലവാരമായിരിക്കും പാര്‍ക്ക് കാത്തുസൂക്ഷിക്കുക. വെറ്ററിനറി ഡോക്ടര്‍മാര്‍ പാര്‍ക്കിലുണ്ടാകും.
https://www.facebook.com/Malayalivartha


























