ഗോകുലം കലാക്ഷേത്ര നൃത്തോത്സവം കുവൈറ്റില്‍ നടന്നു

സ്മാര്‍ട് ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മഹേഷ് അയ്യര്‍ ഗോകുലം കലാക്ഷേത്ര നൃത്തോത്സവം ഉദ്ഘാടനം ചെയ്തു. ഫാ. ജോണി ലോണിസ് പ്രസംഗിച്ചു. സിംസ് വൈസ് പ്രിന്‍സിപ്പല്‍ ക്രിസ്റ്റീന, ഗോകുല ഹരിദാസ് എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി.
ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നിവയില്‍ 120 കുട്ടികള്‍ അരങ്ങേറ്റം കുറിച്ചു. ജയേഷ് പകരത്ത്, സിനി സുനില്‍ എന്നിവരുടെ ഗാനാലാപനത്തിനു ശ്യാം ബാലമുരളി (വയലിന്‍), വാസുകുട്ടന്‍ തൃശൂര്‍ (മൃദംഗം), സുബീഷ് കുമാര്‍ പാലക്കാട് (എടയ്ക്ക) എന്നിവര്‍ അകമ്പടി സേവിച്ചു.
https://www.facebook.com/Malayalivartha


























