ഹജ്ജ് സീസണില്‍ ജോലിക്കാരുടെ വിസ ഫീസ് സര്‍ക്കാര്‍ വഹിക്കുമെന്ന് സൗദി മന്ത്രിസഭ

സല്‍മാന്‍ രാജാവിെന്റ അധ്യക്ഷതയില്‍ തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ബലികര്‍മവും അതുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങളും ചെയ്യാന്‍ എത്തുന്ന ജോലിക്കാരുടെ വിസഫീസ് ഒഴിവാക്കാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കിയത്. ഇത്തരം സീസണ്‍ ജോലിക്കാരുടെ വിസ ഫീസ് അടുത്ത അഞ്ച് വര്‍ഷം സര്‍ക്കാര്‍ വഹിക്കാനാണ് തീരുമാനം.
അഞ്ച് വര്‍ഷത്തെ കാലാവധി തീരുന്ന വേളയില്‍ വിസ ഫീസുമായി ബന്ധപ്പെട്ട നടപടി കൈകൊള്ളാന്‍ ധനകാര്യ മന്ത്രാലയത്തെ മന്ത്രിസഭ ചുമതലപ്പെടുത്തി. ഒരു വര്‍ഷം മുമ്പ് പുറത്തിറക്കിയ രാജവിജ്ഞാപനത്തെ തുടര്‍ന്നാണ് ഹജ്ജ് സീസണ്‍ ജോലിക്കാരുടെ വിസ ഫീസ് സര്‍ക്കാര്‍ വഹിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. എന്നാല്‍ സൗദിയിലെ പുതുക്കിയ വിസ ഫീസിെന്റ സാഹചര്യത്തില്‍ ഇത്തരം സേവനത്തിനെത്തുന്ന ജോലിക്കാരുടെ ആഗമനത്തില്‍ നിലനിന്ന അനിശ്ചിതത്വത്തിന് മന്ത്രിസഭ തീരുമാനത്തോടെ അന്ത്യമായി.
ഈജിപ്തിലെ രണ്ട് നഗരങ്ങളിലുണ്ടായ തീവ്രവാദ ആക്രമണത്തെ മന്ത്രിസഭയോഗം അപലപിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് യോഗം അനുശോചനം രേഖപ്പെടുത്തി. സിറിയയിലെ ഖാന്‍ ശൈഖൂന്‍ നഗരത്തില്‍ ബശ്ശാര്‍ ഭരണകൂടം നടത്തിയ രാസായുധ പ്രയോഗത്തെ മന്ത്രിസഭ അപലപിച്ചു. സിറിയന്‍ സര്‍ക്കാറിെന്റ അധീനതയിലുള്ള ആയുധ കേന്ദ്രത്തില്‍ അമേരിക്ക നടത്തിയ ആക്രമണത്തെ മന്ത്രിസഭ സ്വാഗതം ചെയ്തു.
https://www.facebook.com/Malayalivartha


























