ഖത്തര്‍ എയര്‍വെയ്‌സ് ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി കൈകോര്‍ക്കുന്നു

ലോകത്തിലെ മുന്‍നിര വിമാനകമ്പനികളിലൊന്നായ ഖത്തര്‍ എയര്‍വെയ്‌സ് ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി കൈകോര്‍ക്കുന്നു. ജീവനക്കാര്‍ക്കിടയില്‍ ഓട്ടിസത്തെ സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനാണിത്. ഏപ്രില്‍ മാസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ബോധവല്‍ക്കരണ കാമ്പയിനാണ് ഖത്തര്‍ എയര്‍വെയ്‌സും എച്ച്.എം.സിയും തമ്മില്‍ സഹകരിച്ച് സംഘടിപ്പിക്കുന്നത്. ലോക ഓട്ടിസം ബോധവല്‍ക്കരണ ദിനത്തെ അടയാളപ്പെടുത്തുന്നതിെന്റയും ഐക്യരാഷ്ട്രസഭയുടെ ലോക ഓട്ടിസം ബോധവല്‍കരണ കാമ്പയിന് പിന്തുണ നല്‍കുന്നതിെന്റയും ഭാഗമായി സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനില്‍ക്കുന്ന കാമ്പയിനില്‍ വിവിധ പരിപാടികളാണ് എയര്‍വെയ്‌സ് മുന്നോട്ട് വെക്കുന്നത്.
ഓട്ടിസം രോഗത്തെ സംബന്ധിച്ചും അതിനെ തിരിച്ചറിയാനുള്ള മാര്‍ഗങ്ങളെ സംബന്ധിച്ചും യാത്രക്കാര്‍ക്ക് നല്‍കാനുള്ള നിര്‍ദേശങ്ങള്‍ വിമാന കമ്പനി ജീവനക്കാര്‍ക്ക് ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ നിന്നുള്ള പ്രഗല്‍ഭ ഡോക്ടര്‍മാര്‍ നല്‍കും. ഇതിെന്റ ഭാഗമായി നിരവധി സെമിനാറുകളാണ് ജീവനക്കാര്‍ക്കായി സംഘടിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതിനും പങ്ക് വെക്കുന്നതിനുമായി ഖത്തര്‍ എയര്‍വെയ്‌സിെന്റ ഓപറേഷന്‍ സെന്ററില്‍ പ്രത്യേക ഇന്‍ഫര്‍മേഷന്‍ സെല്‍ഫ് സര്‍വീസ് മെഷീനും സ്ഥാപിക്കും. സാമൂഹിക ഉത്തരവാദിത്തങ്ങളോടുള്ള പ്രതിബദ്ധതയാണ് ഇത്തരമൊരു ആഗോള സംരംഭത്തിെന്റ ഭാഗമായി ഖത്തറില്‍ പുതിയ കാമ്പയിന് തുടക്കം കുറിച്ചിരിക്കുന്നതെന്നും ഇതില്‍ അഭിമാനിക്കുന്നുവെന്നും കമ്പനി ഹ്യൂമന്‍ റിസോഴ്‌സ് വൈസ് പ്രസിഡന്റ് നബീല ഫഖ്രി പറഞ്ഞു.
തങ്ങളുടെ ഉപഭോക്താക്കളായ യാത്രക്കാര്‍ക്ക് കാര്യക്ഷമമായ പിന്തുണ നല്‍കുന്നതിനായി ജീവനക്കാരെ ഓട്ടിസവുമായി ബന്ധപ്പെട്ട വിജ്ഞാനം നല്‍കുകയും അവരുടെ അറിവ് വര്‍ധിപ്പിക്കുകയുമാണ് ഇതിന്റെ ലക്ഷ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഖത്തര്‍ എയര്‍വെയ്‌സിെന്റ ആസ്ഥാനത്തായിരിക്കും കാമ്പയിനോടനുബന്ധിച്ച പരിപാടികള്‍ സംഘടിപ്പിക്കപ്പെടുക. ഇതിെന്റ ഭാഗമായി ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലും കതാറയിലും നിലകൊള്ളുന്ന ചൈല്‍ഡ് ഡവലപ്‌മെന്റ് സെന്റര്‍ ജീവനക്കാര്‍ സന്ദര്‍ശിക്കുകയും ചെയ്യും. ആഗോള തലത്തില്‍ ഓട്ടിസത്തെ സംബന്ധിച്ച് ബോധവല്‍കരണം ശക്തിപ്പെടുത്തുന്നതിന് ഓട്ടിസവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ രേഖപ്പെടുത്തി ഖത്തര്‍ എയര്‍വെയ്‌സിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പ്രസിദ്ധീകരിക്കുന്നതിന് ജീവനക്കാരെ ഉപയോഗപ്പെടുത്തി പ്രത്യേക ഫോട്ടോ ഷൂട്ട് സംഘടിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha


























