ഖത്തറില്‍ നിന്നുളള എണ്ണ ഇതര ഉല്‍പന്നങ്ങളുടെ കയറ്റുമതിയില്‍ വര്‍ധന

ഫെബ്രുവരി മാസം എണ്ണ ഇതര ഉല്‍പന്നങ്ങളുടെ കയറ്റുമതിയില്‍ 22 ശതമാനം വര്‍ധ്‌നവുണ്ടായാതായി ഖത്തര്‍ ചേംബര്‍ അഭിപ്രായപ്പെട്ടു. ഫബ്രുവരിയില്‍ 171 കോടി റിയാലിന്റെ എണ്ണ ഇതര ഉല്‍പന്നങ്ങളാണു ഖത്തറില്‍ നിന്നു കയറ്റുമതി ചെയ്തത്. ജനുവരി മാസം ഇത് 140 കോടി മാത്രമായിരുന്നു (22.1 ശതമാനം വര്‍ധന). കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയുമായി താരമത്യം ചെയ്താല്‍ 31.5 ശതമാനത്തിന്റെ വര്‍ധനയുണ്ടെന്നും ഖത്തര്‍ ചേംബറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ 130 കോടി റിയാലായിരുന്നു എണ്ണ ഇതര മേഖലയുടെ കയറ്റുമതി.
എണ്ണ വാതക ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടെ ഫെബ്രുവരി മാസം ഖത്തറിന്റെ ആകെ കയറ്റുമതി 2,050 കോടി റിയാലിന്റേതായിരുന്നു. ജിസിസി രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ശക്തിപ്പെട്ടതിന്റെ സൂചനയാണിതെന്നും റിപ്പോര്‍ട്ടിലുണ്ട്. 51 രാജ്യങ്ങളിലേക്കു ഖത്തറില്‍ നിന്നു കയറ്റുമതിയുണ്ട്. ഖത്തറില്‍ നിര്‍മിച്ചതാണെന്നു സാക്ഷ്യപ്പെടുത്തി ഫെബ്രുവരി മാസം 4658 സര്‍ട്ടിഫിക്കറ്റുകളാണു ഖത്തര്‍ ചേംബര്‍ നല്‍കിയത്. ഖത്തരി ഉല്‍പന്നങ്ങള്‍ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്തത് യുഎഇയിലേക്കാണ്. 77.2 കോടി റിയാലിന്റേത്. ഈജിപ്തിലേക്ക് 28.6 കോടി റിയിലാന്റേതും ഒമാനിലേക്ക്16.9 കോടി റിയാലിന്റെയും ഉല്‍പന്നങ്ങള്‍ കയറ്റിയയച്ചു.
https://www.facebook.com/Malayalivartha


























