മധുരമെന്‍ മലയാളം മെഗാ ഇവന്റ് ഏപ്രില്‍ 21 ന് കുവൈറ്റില്‍

കുവൈത്തിലെ കലാസാംസ്‌കാരികോത്സവങ്ങളുടെ പുതിയ അളവുകോലാവുക എന്ന നിയോഗവുമായി മധുരമെന്‍ മലയാളമെത്തുേമ്പാള്‍ വി.െഎ.പി ടിക്കറ്റ് കരസ്ഥമാക്കാന്‍ എല്ലാവര്‍ക്കും അവസരം. Click4m എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് നിശ്ചിത സ്ഥലത്തുനിന്ന് ടിക്കറ്റ് കരസ്ഥമാക്കുന്നവര്‍ക്ക് ലഭിക്കുന്നത് വി.െഎ.പി പാസ്. സാധാരണ നിലയില്‍ പൗരപ്രമുഖര്‍ക്കും സംഘടനാ നേതാക്കള്‍ക്കും നല്‍കിവരുന്ന വി.െഎ.പി ടിക്കറ്റുകള്‍ ലഭ്യമാക്കാന്‍ സാധാരണക്കാര്‍ക്കും അവസരമൊരുക്കുക എന്ന ലക്ഷ്യവുമായാണ് ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. മൂന്നു കേന്ദ്രങ്ങളാണ് ഇതിന് നിശ്ചയിച്ചിട്ടുള്ളത്. ഫഹാഹീല്‍ ശിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍, ഫര്‍വാനിയ തക്കാര റെസ്റ്റാറന്റ്, അബ്ബാസിയ ഓര്‍മ പ്ലാസ ജ്വല്ലറി എന്നിവിടങ്ങളിലാണ് വെബ് വി.െഎ.പി ടിക്കറ്റ് കേന്ദ്രങ്ങള്‍. രഹശരസ4ാ ലെ 'മധുരമെന്‍ മലയാളം കുവൈത്ത്' വിന്‍ഡോയില്‍ ക്ലിക്ക് ചെയ്താല്‍ തുറക്കുന്ന വിന്‍ഡോയില്‍ പേര്, ടിക്കറ്റിെന്റ എണ്ണം, ടിക്കറ്റ് വാങ്ങുന്ന കേന്ദ്രം എന്നിവ രേഖപ്പെടുത്തിയ ശേഷം അവിടെ തന്നെയുള്ള വിന്‍ഡോയില്‍നിന്ന് നേരിട്ട് പ്രിന്റ് ചെയ്യാം.
നിങ്ങളുടെ മെയിലിലേക്കും ടിക്കറ്റ് മാതൃക വരും. ഇതില്‍നിന്ന് പ്രിന്റ് ചെയ്യുകയുമാവാം. ഈ പ്രിന്റുമായി നിശ്ചിത കേന്ദ്രത്തിലെത്തി വി.െഎ.പി ടിക്കറ്റ് കരസ്ഥമാക്കാം. ഒരാള്‍ക്ക് ഒരു തവണ മാത്രമേ ഇങ്ങനെ ടിക്കറ്റ് ലഭ്യമാവൂ. പരമാവധി രണ്ടു ടിക്കറ്റ് ആണ് ലഭിക്കുക. കുടുംബത്തെ ഉദ്ദേശിച്ചാണ് രണ്ടു ടിക്കറ്റ് എന്ന് നിശ്ചയിച്ചിട്ടുള്ളത്.രജിസ്‌ട്രേഷന്‍ സമയത്ത് ഒരു ടിക്കറ്റ് മാത്രം ബുക്ക് ചെയ്തിട്ടുള്ളൂവെങ്കില്‍ ടിക്കറ്റ് കേന്ദ്രങ്ങളില്‍നിന്നും ഒരു ടിക്കറ്റ് മാത്രമേ ലഭിക്കൂ. മലയാളത്തിലെ പ്രമുഖ ഗായകരും കലാകാരന്മാരും പങ്കെടുക്കുന്ന, അന്താരാഷ്ട്ര സൗകര്യങ്ങളുള്ള അത്യാധുനിക വേദിയില്‍ അരങ്ങേറുന്ന ദൃശ്യശ്രാവ്യ വിസ്മയം ഒരിക്കലും നഷ്ടപ്പെടുത്തരുത്. ഇത്രയും വലിയ ഒരു ഇന്ത്യന്‍ മാമാങ്കം കുവൈത്തില്‍ ഇതാദ്യം. ഏപ്രില്‍ 21ന് അബ്ബാസിയ ടൂറിസ്റ്റിക് പാര്‍ക്കിലാണ് പരിപാടി.
https://www.facebook.com/Malayalivartha


























