വിസ പുതുക്കാതെ ജോലി ചെയ്യുമ്പോള്‍ നിയമപരമായി ഉണ്ടാകാവുന്ന എല്ലാ ബുദ്ധിമുട്ടുകളും ജോലിക്കാരനു തന്നെയായിരിക്കും

വിസ പുതുക്കേണ്ട ഉത്തരവാദിത്തം തൊഴിലുടമയ്ക്കാണെങ്കിലും ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടിവരുന്നത് തൊഴിലാളികളായിരിക്കും. ഇടയ്ക്കിടെ ഉണ്ടാകുന്ന വീസ പരിശോധന, ആശുപത്രിയിലെ ചികില്‍സ, എമര്‍ജന്‍സി എക്‌സിറ്റ് എന്നിവയ്‌ക്കെല്ലാം തടസ്സങ്ങളുണ്ടാകും. നാട്ടില്‍ പോകുന്നതിനു േവണ്ടി തൊഴില്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെ അപേക്ഷിച്ചാല്‍ എക്‌സിറ്റ് പെര്‍മിറ്റ് ലഭിക്കേണ്ടതാണ്. കൂടാതെ എംബസിയില്‍നിന്നു ലഭിക്കുന്ന കത്തുമായി സിഐഡി വഴിയും നാട്ടിലേക്കു പോകാന്‍ ശ്രമിക്കാവുന്നതാണ്. കരാറും വിസയും റദ്ദാക്കിയാണ് നാട്ടിലേക്ക് മടങ്ങുന്നതെങ്കില്‍ പുതിയ വിസയില്‍ ഉടന്‍ തന്നെ തിരിച്ചെത്താവുന്നതാണ്.
അവധി നീട്ടിക്കിട്ടുന്നതിനു തൊഴിലുടമയുടെ അനുമതി ആവശ്യമാണ്. അവധി നീട്ടുന്നതിനുള്ള കാരണം തൊഴിലുടമ പരിഗണിച്ചാല്‍ മാത്രമേ അതു നിയമപരമായി ലീവ് ആകുകയുള്ളൂ. അല്ലാത്തപക്ഷം, ഏഴു ദിവസം തുടര്‍ച്ചയായി തൊഴിലുടമയുടെ അനുമതിയില്ലാതെ ജോലിയില്‍നിന്നു വിട്ടുനിന്നാല്‍ തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 61 പ്രകാരം ജോലിയില്‍നിന്നു പിരിച്ചുവിടാം. ഇതുമൂലം നാലു വര്‍ഷത്തെ വിലക്ക് (യമി) നേരിടേണ്ടിവരും. പുതിയ നിയമം അനുസരിച്ചു ബാന്‍ ഇല്ലാത്തതിനാല്‍ മറ്റൊരു ജോലിയില്‍ പ്രവേശിക്കാന്‍ എന്‍ഒസിയുടെ ആവശ്യമില്ല. 2016 ഡിസംബറിനു മുമ്പു ഖത്തറില്‍നിന്നു മടങ്ങിയവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും.
എമിഗ്രേഷന്‍ അധികൃതരുടെ അനുമതിയോടെയേ വിദേശിയുടെ ഭാര്യയ്ക്കും മക്കള്‍ക്കും മാതാപിതാക്കള്‍ക്കും അദ്ദേഹത്തിന്റെ ഫാമിലി വീസയില്‍ ഖത്തറില്‍ എത്താന്‍ സാധിക്കൂ. ഭാര്യാമാതാവിനും ഇതേ വീസ ലഭിക്കുമോ എന്നതു ബന്ധപ്പെട്ട അധികാരികളുടെ വിവേചനാധികാര പരിധിയില്‍ പെടുന്നതായതുകൊണ്ട് ഭാര്യാമാതാവും തങ്ങളുടെ ആശ്രിതയാണെന്നു ചൂണ്ടിക്കാട്ടി ഒരു പ്രത്യേക അപേക്ഷ സമര്‍പ്പിച്ചു ശ്രമം നടത്താവുന്നതാണ്. ജാലി നഷ്ടപ്പെട്ടശേഷം ഇപ്പോഴും ഖത്തറില്‍ തന്നെ താമസം തുടരുകയാണെങ്കില്‍ പുതിയ ജോലിയിലേക്കു ട്രാന്‍സ്ഫറിനു ശ്രമിക്കാം. അല്ലെങ്കില്‍ വീസ ക്യാന്‍സല്‍ ചെയ്തു മടങ്ങിയാല്‍ പുതിയ തൊഴില്‍ വീസയില്‍ തിരിച്ചുവരാം.
https://www.facebook.com/Malayalivartha


























