ഷാര്‍ജയില്‍ മലയാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം

അല്‍ അറൂബ സ്ട്രീറ്റിലെ അല്‍ മനാമ സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ്തീപ്പിടിത്തം. 16 നിലകളുള്ള കെട്ടിടത്തിന്റെ രണ്ട് നിലകള്‍ പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. മലയാളികള്‍ ഏറെയുള്ള പ്രദേശമാണിത്.
ഇന്ത്യന്‍ സമയം രാത്രി 12.15 നാണ് സംഭവം. കെട്ടിടത്തിന്റെ ഏറ്റവും താഴെ പ്രവര്‍ത്തിച്ചിരുന്ന അല്‍മനാമാ സൂപ്പര്‍ മാര്‍ക്കറ്റ് പൂര്‍ണമായും കത്തി നശിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഷരിയ സിവില്‍ ഡിഫന്‍ഡസിന്റെ നേതൃത്വത്തില്‍ തീയണയ്ക്കാന്‍ ശ്രമം നടത്തി. എന്നാല്‍ ഇടയ്ക്ക് നത്ത പുക ഉയര്‍ന്നത് വെല്ലുവിളിയായി. അവധി ദിവസമായിരുന്നതിനാല്‍ ഇവിടെ താമസിക്കുന്നവര്‍ പലരും പുറത്തുപോയിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
https://www.facebook.com/Malayalivartha


























