അജ്മാനില്‍ ഷോപ്പിംഗ് സെന്ററില്‍ അഗ്‌നിബാധ

അജ്മാനിലെ ജി.എം.സി ആശുപത്രിക്ക് എതിര്‍ വശത്ത് പ്രവര്‍ത്തിക്കുന്ന സ്പ്ലാഷ് സെന്ററിലാണ് വെള്ളിയാഴ്ച്ച രാവിലെ തീ പിടിച്ചത്. സ്ഥപനത്തിന്റെ പിറക് വശത്താണ് തീ പിടിച്ചത്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അപകട കാരണമെന്നാണ് കണ്ടെത്തല്‍.വെള്ളിയാഴ്ച്ചകളില്‍ രാവിലെ സ്ഥാപനം പ്രവര്‍ത്തിക്കാത്തതിനാല്‍ വലിയ അപകടം ഒഴിവാക്കുകയായിരുന്നു. തീ അധികം പടര്‍ന്ന് പിടിക്കുന്നതിനു മുന്‍പ് തന്നെ സിവില്‍ ഡിഫന്‍സും പോലീസും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയതിനാല്‍ വലിയ നാശം സംഭവിക്കാതെ പോവുകയായിരുന്നു. തീ പിടിച്ച സ്ഥാപനത്തിനു സമീപം നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























