സ്ത്രീകള്‍ക്കു ഡ്രൈവിങ് അനുവദിക്കുന്നതിന് അനുകൂല നടപടിയുമായി സൗദി

സ്ത്രീകള്‍ക്കു ഡ്രൈവിങ് അനുവദിക്കുന്നതിനെ അനുകൂലിക്കുന്നുവെന്ന് ശൂറ കൗണ്‍സിലിന്റെ ഇക്കോണമി ആന്‍ഡ് എനര്‍ജി കമ്മിറ്റി തലവന്‍ അബ്ദുറഹ്മാന്‍ അല്‍-റഷീദ് പറഞ്ഞു. ശൂറ കൗണ്‍സില്‍ അംഗങ്ങള്‍ ഇക്കാര്യത്തില്‍ മൗനംവെടിയണമെന്ന് ഒരു പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. കൗണ്‍സിലില്‍ വനിതകളുടെ ഇടപെടല്‍ അനുദിനം വര്‍ധിക്കുന്നു.
സമൂഹത്തെ സംബന്ധിച്ച പല വിഷയങ്ങളിലും അവര്‍ ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നുണ്ട്. പ്രശ്‌നത്തില്‍ ലഭിക്കുന്ന പരാതികളും വിമര്‍ശനങ്ങളും കൗണ്‍സിലിനുമേല്‍ ജനങ്ങള്‍ക്കുള്ള പ്രതീക്ഷയാണു വ്യക്തമാക്കുന്നത്. നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് അംഗങ്ങള്‍ക്കു പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്നും ഏതെങ്കിലും അദൃശ്യ ശക്തികള്‍ അതു തടയുന്നതായുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അബ്ദുറഹ്മാന്‍ അല്‍-റഷീദ് പറഞ്ഞു.
https://www.facebook.com/Malayalivartha


























