ജീവനക്കാരുടെ ഇഒഎസ് ഫയല്‍ ജിപിഎസ്എസ് അതോറിറ്റിക്ക് നല്‍കേണ്ടത് തൊഴില്‍ ദാതാവിന്റെ ഉത്തരവാദിത്തമാണ്

തൊഴില്‍ ദാതാവിന്റെ ഉത്തരവാദിത്തമാണ് ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള ജീവനക്കാരുടെ സേവനം അവസാനിച്ച് ഒരു മാസത്തിനകം അവരുടെ എന്‍ഡ് ഓഫ് സര്‍വീസ് (ഇഒഎസ്) ഫയല്‍ ജനറല്‍ പെന്‍ഷന്‍ ആന്‍ഡ് സോഷ്യല്‍ സെക്യൂരിറ്റി അതോറിറ്റിക്കു (ജിപിഎസ്എസ്എ) നല്‍കുക എന്നത്. ജിപിഎസ്എസ്എ ദുബായ് ഓപ്പറേഷന്‍സ് സെന്റര്‍ ഡയറക്ടര്‍ ഖലീഫ അല്‍ ഫലസിയാണ് ഇതറിയിച്ചത്.
ഇഒഎസ് സംബന്ധിച്ച ഓണ്‍ലൈന്‍ സൗകര്യം ജിപിഎസ്എസ്എ ഒരുക്കിയിട്ടുണ്ട്. ആപ്ലിക്കേഷന്‍ തൊഴില്‍ ദാതാവ് അപ്‌ലോഡ് ചെയ്ത് അയയ്ക്കണം. എല്ലാ രേഖകളും കൃത്യമായി സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ ജിപിഎസ്എസ്എ 14 തൊഴില്‍ ദിനങ്ങള്‍ക്കുള്ളില്‍ നടപടിയെടുക്കും. തുടര്‍ന്നുള്ള മാസത്തില്‍ ജീവനക്കാരനു പെന്‍ഷനോ സേവനത്തിനു ശേഷമുള്ള ഗ്രാറ്റിവിറ്റിയോ ലഭ്യമാകും. നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം ഉപകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
സേവനം അവസാനിപ്പിച്ചുകൊണ്ടുള്ള അപേക്ഷയില്‍ ജീവനക്കാരന്‍ ഒപ്പുവയ്‌ക്കേണ്ടതും തന്റെ കടമകളെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും ബോധ്യപ്പെട്ടെന്നു ഉറപ്പാക്കുകയും വേണം. ജിപിഎസ്എസ്എയിലേക്ക് ഫയല്‍ അയച്ചാല്‍ നടപടികളെ സംബന്ധിച്ച് ജീവനക്കാരന് എസ്എംഎസ് വഴി സന്ദേശം ലഭിക്കും. എന്നാല്‍, ഇഒഎസ് വൈകുന്നതു സംബന്ധിച്ച് പരാതികള്‍ ലഭിക്കുന്നുണ്ടെന്ന് അല്‍ ഫലസി പറഞ്ഞു. ലഭിച്ച 4528 അപേക്ഷകളില്‍ 2854 എണ്ണം രേഖകളില്ലാതെ അപൂര്‍ണമായിരുന്നു. വേണ്ട രേഖകളില്ലാത്തതിനാല്‍ 3105 അപേക്ഷകള്‍ തള്ളിയെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























