ദുബായില്‍ സ്മാര്‍ട്ട് എല്‍.ഇ.ഡി വ്യാപകമാക്കും

ദുബായ് കനാല്‍ പാലങ്ങളിലും ശൈഖ് സായിദ് റോഡിലും അല്‍ ബര്‍ഷയിലും സ്മാര്‍ട്ട് എല്‍.ഇ.ഡി തെരുവു വിളക്ക് സംവിധനാം വിജയകരമായി നടപ്പാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഇത് വ്യാപകമാക്കാന്‍ തീരുമാനിച്ചത്. ഈ പദ്ധതിയിലൂടെ 50ശതമാനം വൈദ്യുതി ലാഭിക്കാന്‍ സാധിക്കുമെന്നാണ് കണക്കൂകൂട്ടുന്നത്.
വിദഗ്ധ ഏജന്‍സിയുടെ സഹായത്തോടെ പദ്ധതി ആവിഷ്‌കരിച്ചു വരുന്നതായും റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ.) റോഡ്‌സ് ആന്‍ഡ് ട്രാഫിക് സി.ഇ.ഒ. മൈത്ത ബിന്‍ അദായ് പറഞ്ഞു. സ്മാര്‍ട്ട് ആപ്ലിക്കേഷനിലൂടെ കേന്ദ്രീകൃതനിയന്ത്രണ സംവിധാനം സാധ്യമാകുന്നുവെന്നതാണ് ഈ എല്‍.ഇ.ഡി. തെരുവുവിളക്ക് ശൃംഖലയുടെ സവിശേഷത. ഇതുവഴി, വിളക്കുകള്‍ക്കുണ്ടാകുന്ന തകരാറുകള്‍ അപ്പപ്പോള്‍ അറിയാനാകും.
https://www.facebook.com/Malayalivartha


























