മൊബൈല്‍ ഫോണ്‍ റോമിങ് നിരക്കുകളില്‍ കുറവുവരുത്തി

തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് ജി.സി.സി തല തീരുമാനപ്രകാരം മൊബൈല്‍ ഫോണ്‍ റോമിങ് നിരക്കുകളില്‍ കുറവ് വരുത്തിയതായി ടെലികമ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. 2015-ല്‍ ദോഹയില്‍ നടന്ന ജി.സി.സി മന്ത്രിതല കമ്മിറ്റി യോഗത്തിലാണ് ജി.സി.സി രാഷ്ട്രങ്ങളിലെ വിവിധ ടെലികോം നിരക്കുകള്‍ കുറക്കാന്‍ തീരുമാനമായത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒന്നിനാണ് ആദ്യഘട്ടമായി നിരക്കുകള്‍ കുറച്ചത്. റോമിങ്ങില്‍ ആയിരിക്കെയുള്ള വോയിസ് കാളുകള്‍, ഔട്ട്‌ഗോയിങ് എസ്.എം.എസ്, മൊബൈല്‍ ഡാറ്റ സേവനങ്ങളുടെ നിരക്കുകളില്‍ ശരാശരി 40 ശതമാനത്തിെന്റ കുറവാണ് കഴിഞ്ഞ വര്‍ഷം വരുത്തിയത്.
റോമിങ് കാളുകളുടെ നിരക്കുകളില്‍ മൂന്നുവര്‍ഷവും ഡാറ്റയില്‍ അഞ്ചുവര്‍ഷവും ഘട്ടംഘട്ടമായി കുറവുവരുത്താനാണ് തീരുമാനം. വോയിസ് കാള്‍, ഡാറ്റ ഉപയോഗം, എസ്.എം.എസ് എന്നിവയുടെ നിരക്കുകളിലാണ് കുറവുവരുത്തിയത്. റോമിങ്ങിലെ ഡാറ്റ ഉപഭോഗത്തിെന്റ നിരക്കില്‍ 35 ശതമാനത്തിെന്റ കുറവാണ് വരുത്തിയത്. നിലവില്‍ ഒരു മെഗാബൈറ്റിന് 500 ബൈസ റോമിങ് നിരക്കായി നല്‍കേണ്ടത് 327 ബൈസയായാണ് കുറച്ചത്.
ജി.സി.സി മേഖലയില്‍ റിസീവിങ് കോളുകള്‍ക്ക് മിനിറ്റിന് 135 ബൈസയാണ് ഇപ്പോള്‍ നല്‍കേണ്ടത്. ഇത് 108 ബൈസയായി കുറച്ചിട്ടുണ്ട്.മറ്റ് ജി.സി.സി രാഷ്ട്രങ്ങളിലേക്കുള്ള ഔട്ട്‌ഗോയിങ് കാളുകളുടെ നിരക്കാകെട്ട 246 ബൈസയില്‍നിന്ന് 238 ബൈസയായാണ് കുറച്ചത്. ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കിടയിലെ റോമിങ് നിരക്കുകള്‍ കുറക്കണമെന്ന ജി.സി.സി ജനറല്‍ സെക്രേട്ടറിയറ്റിെന്റ തീരുമാന പ്രകാരമാണ് നിരക്കുകളില്‍ കുറവ് വരുത്തിയത്. ഏപ്രില്‍ ഒന്നു മുതല്‍ പുതുക്കിയ നിരക്കുകള്‍ നിലവില്‍ വന്നതായി ടെലികമ്യൂണിക്കേഷന്‍ റഗുലേറ്ററി അതോറിറ്റി അറിയിച്ചു.
https://www.facebook.com/Malayalivartha


























