സൗദി ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് 12 സൈനികര്‍ മരിച്ചു

സൗദി അറേബ്യയുടെ മിലിട്ടറി ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് നാല് ഓഫിസര്‍മാരടക്കം 12 സൈനികര്‍ കൊല്ലപ്പെട്ടു. യെമനിലെ ഔദ്യോഗിക സര്‍ക്കാരിന് വേണ്ടി യുദ്ധം നടത്തുന്ന സഖ്യസേനയുടെ നേതൃത്വം വഹിക്കുന്ന ഹെലികോപ്റ്ററാണ് തകര്‍ന്നത്. യെമന്‍ തലസ്ഥാനമായ സന്‍ആയുടെ കിഴക്കന്‍ മാരിബ് പ്രവിശ്യയിലാണ് സൈനിക നീക്കത്തിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. സൈനിക തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അന്വേഷണത്തിന് ശേഷം കൂടുതല്‍ വിശദീകരണം നല്‍കാമെന്നും സഖ്യസേന തലവന്‍ മേജര്‍ ജനറല്‍ അഹ്മദ് അസീരി പറഞ്ഞു.
https://www.facebook.com/Malayalivartha


























