ജിദ്ദ വിമാനത്താവളം 2018 ആദ്യത്തോടെ പ്രവര്‍ത്തനമാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു

2018 ആദ്യത്തോടെ പുതിയ ജിദ്ദ വിമാനത്താവള പദ്ധതിയുടെ നിര്‍മാണ് ജോലികള്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ജിദ്ദയുടെ സാംസ്‌കാരിക അടയാളങ്ങളില്‍ പ്രധാനപ്പെട്ടതായിരിക്കും പുതിയ വിമാനത്താവളം. ലഗേജുകള്‍ പരിശോധിക്കുന്നതിനും അവയുടെ നീക്കത്തിനും നൂതന സംവിധാനങ്ങളാണുള്ളത്. ലഗേജ് ബെല്‍റ്റുകളുടെ നീളം മൊത്തം 33 കിലോ മീറ്റര്‍ വരും. 32 ലഗേജ് പരിശോധന എക്‌സ്‌റേ മെഷീനുകളും പദ്ധതിക്ക് കീഴിലുണ്ട്. രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണ് ജിദ്ദയിലേത്.
നിലവിലെ വിമാനത്താവളത്തിലെ തിരക്ക് കുറക്കാനും യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യമേര്‍പ്പെടുത്താനും ഏകദേശം മൂന്ന് വര്‍ഷം മുമ്പാണ് പുതിയ വിമാനത്താവള പദ്ധതി ആരംഭിച്ചത്. യാത്രാ ഹാള്‍, കൗണ്ടറുകള്‍, താഴെ നിലകളുടെയും മേല്‍ തട്ടുകളുടെയും ജോലികള്‍ എന്നിവ പൂര്‍ത്തിയാവുന്നുണ്ട്. ലോകത്തെ ഏറ്റവും മികച്ച പ്‌ളാന്‍ എന്ന ബഹുമതി ഇതിന് ലഭിച്ചിരുന്നു. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ കൂടുതല്‍ വിമാനങ്ങളെ സ്വീകരിക്കാനും യാത്രാ നടപടികള്‍ എളുപ്പമാക്കാനും സാധിക്കും.
105 കിലോമീറ്റര്‍ ചുറ്റളവിലുള്ള പുതിയ വിമാനത്താവളം ലോകത്തെ ഏറ്റവും പുതിയ സൗകര്യങ്ങളോട് കൂടിയതാണ്. രണ്ടും മൂന്നും ഘട്ടങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ വര്‍ഷത്തില്‍ 80 ദശലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാനാകും. വിമാനത്താവള ഓപറേറ്റിങ് കമ്പനിയെ ഉടന്‍ പ്രഖ്യാപിക്കും. കമ്പനിയുടെ പേര് അടുത്തയാഴ്ച പരസ്യപ്പെടുത്തുമെന്ന് സിവില്‍ ഏവിയേഷന്‍ വിമാനത്താവള അസി. മേധാവി എന്‍ജിനീയര്‍ ത്വാരിഖ് അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു. ലോകത്ത് വിമാനത്താവളം ഓപറേറ്റ് ചെയ്യുന്ന നാല് അന്താരാഷ്ട്ര കമ്പനികളിലൊന്നായിരിക്കും അതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























