രാജ്യത്ത് കടല്‍ ടാക്‌സി നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഖത്തര്‍ തുടക്കം കുറിച്ചു

കടല്‍ ടാക്‌സി പദ്ധതിക്ക് തുടക്കം കുറിച്ചതായി ഖത്തര്‍ പൊതുഗതാഗത മന്ത്രാലയം അറിയിച്ചു. വെസ്‌റ്റേബയില്‍ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് സാധാരണ യാത്രക്ക് ഉപയോഗപ്പെടുന്ന രീതിയിലാണ് കടല്‍ ടാക്‌സി നിലവില്‍ വരിക. ഇതിന്റെ ആദ്യ ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുളള ടെണ്ടര്‍ ഇതിനകം തന്നെ ക്ഷണിച്ച് കഴിഞ്ഞതായി പൊതു ഗതാഗത വകുപ്പ് അറിയിച്ചു. എട്ട് മാസം കൊണ്ട് പദ്ധതിയുടെ ആദ്യഘട്ടം കമ്മീഷന്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. വിവിധ േെമട്രാ സ്‌റ്റേഷനുകളുമായി ബന്ധിപ്പിക്കാന്‍ സഹായകമാകുന്നതായിരിക്കും ഈ പുതിയ കടല്‍ യാത്രാ സംവിധാനം എന്നാണ് അറിയുന്നത്. ആദ്യ കടല്‍ ടാക്‌സികളായ ചെറിയ കപ്പലുകള്‍ക്ക് നങ്കൂരമിടാന്‍ പാകത്തിലുള്ള പ്ലാറ്റ് ഫോമുകളുടെയും യാത്രക്കാര്‍ക്ക് ടാക്‌സിയിലേക്ക് കയറാനുള്ള പ്രതലവും ഒരുക്കാനുള്ള നിര്‍മാണ പ്രവര്‍ത്തനമാണ് ആരംഭിക്കുക.
എട്ട് മാസം കൊണ്ട് ഇത് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുനനത്. ഫെറി സര്‍വീസുകള്‍ വെസ്റ്റ് ബേ, സു പോര്‍ട്ട്, പേള്‍ ഖത്തര്‍, ഇസ്ലാമിക് മ്യൂസിയം തുടങ്ങിയ സ്ഥലങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സഹായകമാകും. അന്‍പത് യാത്രക്കാര്‍ക്ക് കയറാന്‍കഴിയുന്ന ചെറിയ ഫെറി സര്‍വീസുകള്‍ ആരംഭിക്കാനാണ് ആദ്യ ഘട്ടത്തില്‍ പദ്ധതിയിട്ടിരിക്കുന്നത്. ഇതിെന്റ ഭാഗമായി വെസ്റ്റ്‌ബേയില്‍ നിര്‍മാണ പ്രവര്‍ത്തനത്തിനം ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പൊതു ഗതാഗത സേവനം കൂടുതല്‍ ശക്തമാക്കുന്നതിെന്റ ഭാഗമയായാണ് കടല്‍ ടാക്‌സി നടപ്പിലാക്കുന്നത്. വിഷന്‍ 2030 പദ്ധതയില്‍ ഉള്‍പ്പെട്ടതാണ് ഈ പദ്ധതിയെന്നും മന്ത്രാലയം അറിയിച്ചു.
https://www.facebook.com/Malayalivartha


























