പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിന് പാര്‍ലമെന്റ് അംഗീകാരം നല്‍കി

പ്രമുഖ പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിന് ബഹ്‌റൈന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി. 2001-ലെ സ്വകാര്യ കമ്പനി നിയമ ഭേദഗതിക്ക് അനുകൂലമായി എം.പിമാര്‍ വോട്ടുചെയ്തു. ബഹ്‌റൈന്‍ മുംതലാകാത്ത് ഹോള്‍ഡിങ് കമ്പനി വഴി സര്‍ക്കാറിന് എണ്ണയിതര സ്ഥാപനങ്ങളില്‍ സ്വന്തമാക്കാവുന്ന ഓഹരിക്ക് 30ശതമാനം പരിധി ഏര്‍പ്പെടുത്താന്‍ നിര്‍ദേശം ശിപാര്‍ശ ചെയ്യുന്നു.
ഗള്‍ഫ് എയര്‍, അല്‍ബ, ബഹ്‌റൈന്‍ എയര്‍പോര്‍ട്ട് കമ്പനി, ബെറ്റല്‍കോ, നാഷണല്‍ ബാങ്ക് ഓഫ് ബഹ്‌റൈന്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ ഓഹരികള്‍ സ്വകാര്യ മേഖലക്ക് വില്‍ക്കാനും നിയഭേദഗതിയില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍, എണ്ണവാതക മേഖലയുമായി ബന്ധമുള്ള കമ്പനികള്‍ ഈ പരിധിയില്‍ വരില്ല. ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിനെയും ഒഴിവാക്കിയിട്ടുണ്ട്. നിര്‍ദേശം അടിയന്തര പരിഗണനക്കായി ശൂറ കൗണ്‍സിലിന് കൈമാറി.
https://www.facebook.com/Malayalivartha


























