Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

ഗള്‍ഫ് പ്രതിസന്ധി അവസാനിക്കുന്നതായി സൂചനകള്‍...

14 JUNE 2017 04:55 PM IST
മലയാളി വാര്‍ത്ത

ഗള്‍ഫ് പ്രതിസന്ധിക്ക് അല്‍പ്പം അയവ് വരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഖത്തറിനെതിരേ നയതന്ത്ര യുദ്ധം പ്രഖ്യാപിച്ച യുഎഇയും സൗദി അറേബ്യയും ബഹ്റൈനും കടുംപിടുത്തം ഒഴിവാക്കിയെന്നാണ് സൂചന. ഖത്തറിനെ വെറുതെ വിടുന്നുവെന്നും ആവശ്യമാണെങ്കില്‍ സഹായിക്കാന്‍ തയ്യാറാണെന്നും സൗദി അറിയിച്ചു. ഖത്തറിലേക്ക് മരുന്നുകളും മറ്റു സഹായ വസ്തുക്കളും അയക്കാന്‍ തയ്യാറാണെന്ന് സൗദി വിദേശകാര്യ മന്ത്രി അബ്ദുല്‍ ജുബൈര്‍ പറഞ്ഞു. മന്ത്രി ഇങ്ങനെ പറഞ്ഞെന്ന് സ്‌കൈ ന്യൂസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഗള്‍ഫ് പ്രതിസന്ധി ഒരാഴ്ച പിന്നിടുമ്പോഴാണ് വിഷയത്തില്‍ വിട്ടുവീഴ്ചക്കുള്ള വഴികള്‍ തെളിയുന്നത്.

ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചെന്ന വാര്‍ത്തകള്‍ ശരിയല്ല. ഖത്തറിനെ ബഹിഷ്‌കരിക്കുകയാണ് ജിസിസി രാജ്യങ്ങള്‍ ചെയ്യുന്നത്. തങ്ങളുടെ പരമാധികാരം ഉപയോഗിക്കുക മാത്രമാണ് സൗദിയും യുഎഇയും ബഹ്റൈനും ചെയ്തതെന്നും മന്ത്രി വിശദീകരിച്ചു. ഗള്‍ഫ് മേഖലയിലെ പ്രതിസന്ധി അന്താരാഷ്ട്ര തലത്തില്‍ ആശങ്കയ്ക്ക് ഇടയാക്കിയിരിക്കെയാണ് സൗദി മന്ത്രിയുടെ വിശദീകരണം. ഖത്തറിനെതിരേ ഉപരോധമില്ലെന്ന് മന്ത്രി പറയുമ്പോള്‍ തന്നെ ഖത്തറുമായുള്ള അതിര്‍ത്തി സൗദി അടച്ചിട്ടിരിക്കുകയാണ്. പക്ഷേ എന്ത് സാഹചര്യത്തിലാണ് മന്ത്രി ഇങ്ങനെ പറഞ്ഞതെന്ന് വ്യക്തമല്ല.

ഖത്തറിലേക്കുള്ള വ്യോമ, നാവിക, കര മാര്‍ഗങ്ങള്‍ നിരോധിച്ച് ഈ മാസം അഞ്ചിനാണ് സൗദിയും യുഎഇയും ബഹ്റൈനും പ്രസ്താവന ഇറക്കിയത്. ഖത്തര്‍ ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നുവെന്നായിരുന്നു ആരോപണം. പക്ഷേ ഇപ്പോള്‍ സൗദി മന്ത്രി പറയുന്നത് ഉപരോധമില്ലെന്നും ബഹിഷ്‌കരണം മാത്രമാണെന്നുമാണ്.

അമേരിക്കയില്‍ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സണുമായുള്ള കൂടിക്കാഴ്ചയിലാണ് സൗദി വിദേശകാര്യമന്ത്രി അബ്ദുല്‍ ജുബൈര്‍ ഖത്തറിനെ സഹായിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞത്. ഖത്തറിനെതിരേ നടപടി സ്വീകരിക്കാനും അവരെ ഒറ്റപ്പെടുത്താനും തീരുമാനിച്ചതിന് പിന്നില്‍ വ്യക്തമായ കാരണമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

ഖത്തറിനെതിരേ ഉപരോധമില്ല. ഖത്തറിന് സ്വതന്ത്രമായി എവിടെയും പോകാം. തുറമുഖങ്ങള്‍ തുറന്നുകിടക്കുന്നു. വ്യോമ മേഖലയില്‍ തടസം കൊണ്ടുവന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യം അദ്ദേഹം വിശദീകരിക്കുമ്പോള്‍ ടില്ലേഴ്സണ്‍ മൗനിയായി അടുത്തുണ്ടായിരുന്നു. ഖത്തറിനെതിരായ ഉപരോധത്തില്‍ ഇളവ് നല്‍കണമെന്ന് ടില്ലേഴ്സണ്‍ ആവശ്യപ്പെട്ടിരുന്നു. ഇരുനേതാക്കളും നടത്തിയ ചര്‍ച്ചയിലും ഗള്‍ഫ് പ്രതിസന്ധിയായിരുന്നു പ്രധാന വിഷയം. കൂടാതെ അമേരിക്ക സൗദിക്ക് കൈമാറാമെന്ന പറഞ്ഞ ആയുധങ്ങള്‍ സംബന്ധിച്ച കാര്യങ്ങളും ചര്‍ച്ചയായി.

ഖത്തറില്‍ രജിസ്റ്റര്‍ ചെയ്ത വിമാനങ്ങള്‍ക്ക് മാത്രമാണ് സൗദിയുടെയും യുഎഇയുടെയും ബഹ്റൈന്റെയും വ്യോമമേഖല ഉപയോഗിക്കുന്നതിന് വിലക്കുള്ളത്. ഖത്തറില്‍ നിന്നുള്ള മറ്റു രാജ്യങ്ങളുടെ വിമാനങ്ങള്‍ സുഗമമായി പറക്കാം. അതിന് തങ്ങള്‍ തടസം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. അതുപോലെ തന്നെയാണ് തുറമുഖങ്ങളുടെയും കാര്യം. ഏത് രാജ്യത്തേക്ക് വേണമെങ്കിലും ഖത്തറിന് പോകാം. അതിന് തടസമില്ല. എന്നാല്‍ തങ്ങളുടെ ജലാതിര്‍ത്തി ഉപയോഗിക്കരുതെന്ന് മാത്രം. ഇത് ഉപരോധമല്ലെന്നും ബഹിഷ്‌കരണമാണെന്നും ജുബൈര്‍ വിശദീകരിച്ചു.

ഖത്തറിനെ സാമ്പത്തികമായും രാഷ്ട്രീയമായും ഒറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍ പറഞ്ഞു. ഒരു സഹോദര രാഷ്ട്രത്തെ, അതും മുസ്ലിം രാഷ്ട്രത്തെ ഒറ്റപ്പെടുത്തുന്നത് ഇസ്ലാമികമായി തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി അദ്ദേഹം ഖത്തര്‍ വിഷയം ചര്‍ച്ച ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (2 minutes ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (16 minutes ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (19 minutes ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (22 minutes ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (24 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (26 minutes ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (33 minutes ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (37 minutes ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (53 minutes ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (59 minutes ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (1 hour ago)

  കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു.. .  (1 hour ago)

അനുമോൾ വിവാഹിതയായി ഗുരുവായൂർ ക്ഷേത്ര നടയിൽ വരൻ തമിഴ് നടൻ.. നീ കൈപ്പിടിച്ചോ ഞെട്ടിച്ച് സുരേഷ് ഗോപി  (1 hour ago)

വീണ്ടും ആശങ്ക... ഉപരോധത്തിന് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (1 hour ago)

എട്ടിടങ്ങളില്‍ ഇ.ഡി. വ്യാപക റെയ്ഡ്;  (1 hour ago)

Malayali Vartha Recommends