Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

550 കോടിയുടെ ഫുഡ് പാര്‍ക്ക് പദ്ധതിക്ക് ദുബായില്‍ തുടക്കം കുറിച്ചു

12 JULY 2017 04:24 PM IST
മലയാളി വാര്‍ത്ത

More Stories...

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ദുബായില്‍ 550 കോടി ദിര്‍ഹത്തിന്റെ 'ദുബായ് ഫുഡ് പാര്‍ക്ക്' പദ്ധതിക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തുടക്കം കുറിച്ചു. ദുബായ് ഹോള്‍സെയില്‍ സിറ്റിയില്‍ അത്യാധുനിക മാര്‍ക്കറ്റ്, ഭക്ഷ്യ സംസ്‌കരണ-സംഭരണ കേന്ദ്രങ്ങള്‍, പാക്കിങ് മേഖലകള്‍, ഹോട്ടലുകള്‍, ധനകാര്യസ്ഥാപനങ്ങള്‍, മാലിന്യ പുനസംസ്‌കരണ സംവിധാനങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന പടുകൂറ്റന്‍ സംരംഭമാണിത്. ദുബായ് സൗത്തിനോടു ചേര്‍ന്നു 4.8 കോടി ചതുരശ്ര അടിയിലാണു പരിസ്ഥിതി സൗഹൃദ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കുന്ന ഫുഡ്പാര്‍ക്ക് സജ്ജമാകുക.

അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളം, എക്‌സ്‌പോ 2020 വേദി എന്നിവിടങ്ങളില്‍നിന്നു പത്തുമിനിറ്റും ജബല്‍ അലി ഫ്രീസോണില്‍നിന്നു 15 മിനിറ്റും യാത്രചെയ്താല്‍ മതിയാകും. വിശാലമായ ലോജിസ്റ്റിക്‌സ് മേഖലയും തൊഴിലാളികള്‍ക്കുള്ള താമസകേന്ദ്രങ്ങളും മറ്റു പ്രത്യേകതകളാണ്. ഭാവിയിലെ ആവശ്യങ്ങള്‍കൂടി കണ്ടറിഞ്ഞാണു നൂതന സംവിധാനങ്ങളോടെ ഇത്തരമൊരു ബൃഹത് സംരംഭം തുടങ്ങുന്നതെന്നു ദുബായ് ഹോള്‍സെയില്‍ സിറ്റി സിഇഒ: അബ്ദുല്ല ബെല്‍ഹൗള്‍ പറഞ്ഞു. നിക്ഷേപകര്‍ക്കും ഏജന്‍സികള്‍ക്കും ഉപയോക്താക്കള്‍ക്കും ഒരുപോലെ ഗുണപരമായ പദ്ധതിയാണിത്. ഭക്ഷ്യ, അനുബന്ധ മേഖലകള്‍ ഒരു കുടക്കീഴിലാകുന്നതു സുതാര്യത കൂടുതല്‍ ഉറപ്പുവരുത്തുമെന്നും വ്യക്തമാക്കി.

കസ്റ്റംസ്, ലൈസന്‍സിങ് നടപടിക്രമങ്ങള്‍ക്കും സര്‍ക്കാര്‍, ധനകാര്യ സേവനങ്ങള്‍ക്കും സൗകര്യമുള്ള ഇവിടെ ഭക്ഷ്യമേഖലയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഒരു കുടക്കീഴിലാകും. മേഖലയില്‍ ആദ്യമായുള്ള ഇത്തരമൊരു പദ്ധതി ആയിരക്കണക്കിനു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. യുഎഇ ഭക്ഷ്യവിപണി 2030 ആകുമ്പോഴേക്കും 70% വളര്‍ച്ച കൈവരിക്കുമെന്നു കണക്കാക്കുന്നു. ഭക്ഷ്യ സംഭരണ-സംസ്‌കരണ രംഗങ്ങളിലടക്കം ഗള്‍ഫ് മേഖലയിലെ മുഖ്യകേന്ദ്രമായി ദുബായ് മാറാന്‍ ഫുഡ് പാര്‍ക്ക് സഹായകമാകുമെന്നു ടീകോം ഗ്രൂപ്പ് സിഇഒ: ഡോ.അമിന അല്‍ റുസ്താമനി പറഞ്ഞു.

നൂതനസാങ്കേതിക വിദ്യകളും കൂടുതല്‍ ഗുണപരമായ സേവനങ്ങളും ഉറപ്പുവരുത്താന്‍ സഹായകമാകും. ലോകോത്തര മാനദണ്ഡങ്ങള്‍ പാലിക്കുന്നതാണോ ഉല്‍പന്നങ്ങളെന്നും ഉറപ്പാക്കാം. പുനര്‍കയറ്റുമതിക്കു മാത്രമായി 1.1 കോടി ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഫ്രീസോണ്‍ പദ്ധതി മേഖലയില്‍ ഉണ്ടാകും. പ്രമുഖ രാജ്യാന്തര കമ്പനികളുടെ പ്രധാനകേന്ദ്രമായി ദുബായ് മാറാന്‍ പദ്ധതി സഹായകമാകും. കൂടുതല്‍ കമ്പനികള്‍ ഇതിനായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും ചൂണ്ടിക്കാട്ടി.

നിക്ഷേപമേഖലയില്‍ വന്‍ സാധ്യതകള്‍ക്ക് അവസരമൊരുക്കുന്ന പദ്ധതിയാണിത്. ഇറക്കുമതി, കയറ്റുമതി, പുനര്‍കയറ്റുമതി എന്നിവയ്ക്കും ചരക്കുനീക്കത്തിനുമുള്ള സൗകര്യം ഇവിടെയുണ്ടാകും. കര, ആകാശം, കടല്‍ എന്നിവിടങ്ങള്‍ വഴിയുള്ള ചരക്കുനീക്കത്തിനുള്ള സൗകര്യം, വിവിധ ഭൂഖണ്ഡങ്ങളിലേക്കു പെട്ടെന്നു പോകാനാവുന്ന തീരം എന്നീ അനുകൂലഘടകങ്ങളുള്ള ദുബായില്‍ ഇത്തരമൊരു കേന്ദ്രം യാഥാര്‍ഥ്യമാകുന്നത് പല മേഖലകള്‍ക്കും നേട്ടമാകുമെന്നു മാത്രമല്ല, രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയും ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (1 hour ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (1 hour ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (1 hour ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (2 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (2 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (2 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (2 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (2 hours ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (2 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (5 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (6 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (6 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (6 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (6 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (7 hours ago)

Malayali Vartha Recommends