Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

പ്രവാസികളുടെ ആശങ്കകള്‍ ഒഴിയുന്നില്ല; ദുരൂഹത മായാതെ മലയാളികളുടെ അസ്വാഭാവിക മരണങ്ങള്‍

18 JULY 2017 02:42 PM IST
മലയാളി വാര്‍ത്ത

ഗള്‍ഫ് മേഖലയില്‍ മലയാളി യുവതികള്‍ അടിക്കടി മരണപ്പെടുന്നതില്‍ പ്രവാസലോകത്ത് ഞെട്ടല്‍. ഒമാനില്‍ ചിക്കു റോബര്‍ട്ട് കൊല്ലപ്പെട്ടതിനു പിന്നാലെ ഗള്‍ഫ് മേഖലയില്‍ ഇതുവരെ ഏഴു പെണ്‍കുട്ടികള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇതില്‍ പല കേസുകളിലും പ്രതികളെ പിടികൂടാന്‍ പോലും പോലീസിനായില്ല. കൊല്ലപ്പെട്ടവരുടെ ലിസ്റ്റിലെ അവസാനം ചങ്ങനാശേരി സ്വദേശിനി ശാന്തി തോമസിന്റേതാണ് (29). ശാന്തിയെ വാസസ്ഥലത്ത് മരിച്ചനിലയില്‍ കാണപ്പെടുകയായിരുന്നു.

മരണത്തില്‍ ആരോപണത്തിന്റെ മുന നീളുന്നത് ഭര്‍ത്താവ് ആന്റണി ജോസിലേക്കാണ്. ഭര്‍ത്താവില്‍ നിന്ന് ശാന്തിയ്ക്ക് കടുത്ത പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. ഒരു മാസം മുമ്പാണ് ദുബായിലെ എമിറേറ്റ് ആശുപത്രിയില്‍ ശാന്തി ജോലിയില്‍ പ്രവേശിച്ചത്. ആന്റണി ദുബായിലെ ഹോട്ടല്‍ ജുമൈറയിലെ ജീവനക്കാരനുമാണ്.

കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെ ആന്റണിയുടെ സഹോദരനാണ് മരണ വിവരം ശാന്തിയുടെ വീട്ടുകാരെ വിളിച്ചറിയിച്ചത്. ആന്റണി ആലപ്പുഴ തത്തംപ്പള്ളി സ്വദേശിയാണ്. ഇയാള്‍ ശാന്തിയെ ഉപദ്രവിക്കുമായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. സംഭവം സമഗ്രമായി അന്വേഷിക്കണമെന്നും ശാന്തിയുടെ വീട്ടുകാര്‍ ആവശ്യപ്പെട്ടു. ഒമാനിലെ സലാലയിലാണ് ഈ വര്‍ഷം ഏറ്റവുമധികം മലയാളി യുവതികള്‍ കൊല്ലപ്പെട്ടത്.

ചിക്കു റോബര്‍ട്ടായിരുന്നു ആദ്യ ഇര. വളരെ ദാരുണമായിട്ടായിരുന്നു ചിക്കുവിന്റെ കൊലപാതകം. കേസില്‍ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ഇയാളെ പിന്നീട് വിട്ടയച്ചു. ഈ കേസില്‍ ഞെട്ടല്‍ മാറും മുമ്പേ തിരുവനന്തപുരം ആര്യനാട് മീനാങ്കല്‍ സ്വദേശിനി സിന്ധു കുത്തേറ്റുമരിച്ചു. ചിക്കു മരിച്ചതിന് തൊട്ടടുത്ത ആഴ്ച്ചയായിരുന്നു ഇത്. ഹോട്ടല്‍ ജീവനക്കാരിയായിരുന്നു സിന്ധു. ചിക്കുവിന്റെ മരണത്തില്‍ ഭര്‍ത്താവ് ലിന്‍സണിനെ മാസങ്ങളോളം തടവില്‍ വയ്ക്കുകയും ചെയ്തു. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടലിന്റെ ഫലമായാണ് ലിന്‍സണ്‍ മോചിക്കപ്പെട്ടത്. എന്നാല്‍ സിന്ധുവിന്റെ കൊലയില്‍ അതിവേഗം കൊലയാളിയെ കണ്ടെത്താന്‍ ഒമാന്‍ പോലീസിന് കഴിയുകയും ചെയ്തു. മോഷണമാണ് കൊലയ്ക്ക് കാരണമെന്നും അറിയിച്ചു.

അതിന് തൊട്ട് മുമ്പ് മൂവാറ്റുപുഴ സ്വദേശികളുടെ ദുരൂഹമരണവും സംഭവിച്ചു. താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സുഹൃത്തുക്കളും ബിസിനസ് പങ്കാളികളുമായിരുന്ന മുഹമ്മദിന്റെയും നജീബിന്റെയും മരണത്തിലും ഇനി വ്യക്തത വന്നിട്ടില്ല. സലാല ഹില്‍ട്ടണ്‍ ഹോട്ടലിലെ ജീവനക്കാരിയായിരുന്ന സിന്ധുവിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടത്തെുകയായിരുന്നു. ഒമാനിലേക്ക് രേഖകളില്ലാതെ പ്രവേശിച്ച അറബ് വംശജന്‍ ആണ് പ്രതിയെന്നു റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം നെടുമങ്ങാട് മീനാങ്കല്‍ സ്വദേശിനി ആയ സിന്ധു കുമാരിക്കു നാല്പത്തി രണ്ടു വയസ്സായിരുന്നു പ്രായം.

താമസ സ്ഥലത്ത് കത്തിയുമായി കടന്നുകയറിയ പ്രതി സിന്ധുവിനെ കുത്തുകയായിരുന്നു. കഴിഞ്ഞ വാര്‍ഷം ജൂലയില്‍ ഒമാന്‍ തലസ്ഥാനമായ മസ്കത്തില്‍ തിരുവനന്തപുരം തിരുമല സ്വദേശി സത്യനെ (53) കഴുത്തറുത്തു കൊന്നതും മലയാളികള്‍ ഞെട്ടലോടെയാണ് ഉള്‍ക്കൊണ്ടത്. ഒമാനില്‍ ചിക്കു റോബര്‍ട്ട് കൊല്ലപ്പെട്ടതിന് പിന്നാലെ ഗള്‍ഫ് മേഖലയില്‍ ഇതുവരെ ഏഴു പെണ്‍കുട്ടികള്‍ക്കാണ് സംശയിക്കത്തക്ക രീതിയില്‍ ജീവന്‍ നഷ്ടപ്പെട്ടതായി അറിയാനാകുന്നത്.ഇതില്‍ പല കേസുകളിലും പ്രതികളെ പിടികൂടാന്‍ പോലും പോലീസിനായില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു.. .  (1 minute ago)

അനുമോൾ വിവാഹിതയായി ഗുരുവായൂർ ക്ഷേത്ര നടയിൽ വരൻ തമിഴ് നടൻ.. നീ കൈപ്പിടിച്ചോ ഞെട്ടിച്ച് സുരേഷ് ഗോപി  (5 minutes ago)

വീണ്ടും ആശങ്ക... ഉപരോധത്തിന് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (10 minutes ago)

എട്ടിടങ്ങളില്‍ ഇ.ഡി. വ്യാപക റെയ്ഡ്;  (13 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 160 രൂപയുടെ വർദ്ധനവ്  (19 minutes ago)

ഓഹരി വിപണിയിൽ നഷ്ടം... സെന്‍സെക്‌സ് 300 പോയിന്റ് താഴ്ന്ന നിലയിൽ  (41 minutes ago)

ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്  (1 hour ago)

നിതിൻരാജ് ജീവനൊടുക്കിയ കേസിലെ മുഖ്യപ്രതി ഡോ. എം കെ റാമിന് രക്ഷപ്പെടാൻ സാഹചര്യമൊരുക്കിയ അന്വേഷണ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാത്തത് ആഭ്യന്തരവകുപ്പിന്റെ ഗുരുതരവീഴ്ചയെന്ന് ഹൈക്കോടതി...  (1 hour ago)

മാസപ്പടി കേസിൽ വീണ്ടും പരിശോധനയുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്... കോഴിക്കോടടക്കം എട്ടിടങ്ങളിൽ പരിശോധന...  (1 hour ago)

കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് പരാജയം...  (2 hours ago)

ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി  (3 hours ago)

ഡോക്ടർമാരുടെ വിവരങ്ങൾ പൊതുജനങ്ങളുടെ അറിവിലേക്ക് വ്യക്തമായി പ്രദർശിപ്പിക്കാൻ നിർദ്ദേശം നൽകി ആരോഗ്യ - ദേവസ്വം മന്ത്രി കെ മുരളീധരൻ  (3 hours ago)

Malayali Vartha Recommends