ഇനിമുതൽ ശാന്തമായൊഴുകുന്ന വെള്ളത്തില്‍ ബോട്ടും, ചുറ്റും ശിഖിരങ്ങളോടുo കൂടിയ പച്ച നിറത്തിലുള്ള പുതിയ ലോഗോ

ദുബായ്: ദുബായ് പോലീസ് പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റി ദുബായ് പോലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി അവതരിപ്പിച്ചു. ലോഗോയിലും സ്മാർട്ട് ആപ്പിലും വെബ്സൈറ്റ് ഘടനയിലുമാണ് മാറ്റമുള്ളത്. ദുബായ് പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പുതിയ പതാക പോലീസ് മേധാവി ഉയര്‍ത്തി.
ചുവപ്പ് നിറത്തിലുള്ളതായിരുന്നു മുന്‍പത്തേ ലോഗോ. ശാന്തമായൊഴുകുന്ന വെള്ളത്തില്‍ ബോട്ടും ചുറ്റും ശിഖിരങ്ങളോടുകൂടിയ പച്ച നിറത്തിലുള്ളതാണ് പുതിയ ലോഗോ. ഇരുവശങ്ങളിലെയും ശിഖിരങ്ങള്‍ സുരക്ഷയെയും സംരക്ഷണത്തെയും സൂചിപ്പിക്കുന്നു. സുരക്ഷ, ആശയ വിനിമയം, നവീനത എന്നീ മൂന്ന് തത്വത്തിലധിഷ്ഠിതമായാണ് പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റി നിര്‍വചിച്ചിരിക്കുന്നത്.
പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റി പരിചയപ്പെടുത്തുന്നതിനായി വിവിധയിടങ്ങളില്‍ ബോധവത്കരണം നടത്തും. മംസാര്‍, നായിഫ്, മിര്‍ദിഫ്, പാം ജുമൈറ, ഇബ്നു ബത്തൂത്ത മാള്‍ പരിസരം, ബുര്‍ജ് ഖലീഫ, ബുര്‍ജുല്‍ അറബ് എന്നിവിടങ്ങളില്‍ പോലീസ് സേന മാര്‍ച്ച് നടത്തി.
https://www.facebook.com/Malayalivartha

























