കുവൈറ്റില്‍ സ്‌റ്റേഡിയം തകര്‍ന്നുവീണ് 20 പേര്‍ക്ക് പരിക്ക്, ഒമാനും യുഎഇയും തമ്മിലുള്ള മത്സരം അവസാനിച്ചതിനു പിന്നാലെയാണ് സംഭവം

ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ സ്‌റ്റേഡിയത്തിലുണ്ടായ അപകടത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. കുവൈറ്റിലെ ജാബിര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തിന്റെ ഗാലറിയിലെ ബാരിക്കേഡ് തകര്‍ന്നു വീണാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച രാത്രിയില്‍ ഒമാനും യുഎഇയും തമ്മിലുള്ള മത്സരം അവസാനിച്ചതിനു പിന്നാലെയാണ് സംഭവമുണ്ടായത്.
പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്ന മത്സരത്തില്‍ ഒമാന്‍ 54ന് വിജയിച്ചിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























