സൗദിയുടെ കളികള്‍ കാണാനിരിക്കുന്നതേയുള്ളൂ... വരാനിരിക്കുന്നത് സൗദിയുടെ മുഖച്ഛായ തന്നെ മാറ്റി മറിക്കുന്ന വമ്പൻ പദ്ധതി!

സൗദി അറേബ്യയെ വന്‍ പുരോഗതിയിലേക്ക് നയിക്കുവാൻ ഉദ്ദേശിച്ചുള്ള ഭീമമായ നിയോം പദ്ധതി. സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രഖ്യാപിച്ചിട്ട് മാസങ്ങൾ പിന്നിട്ടു. അമ്പതിനായിരം കോടിയിലധികം ഡോളറിന്റെ പദ്ധതി കഴിഞ്ഞ ഒക്ടോബറിലാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചത്.
രാജ്യത്തെ എണ്ണയിതര വരുമാനം വർദ്ധിപ്പിക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നിയോം എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ ലോകത്ത് ഏറ്റവും പുരോഗമനപരവും സൗകര്യപ്രദവുമായ തൊഴില്‍-ജീവിത സാഹചര്യങ്ങള്‍ ഒരുക്കുകയാണ് ലക്ഷ്യം.
26,500 ചതുരശ്ര കിലോമീറ്റർ പ്രദേശത്താണ് പദ്ധതി ഒരുക്കുക. ഈജിപ്ത്, ജോര്‍ദാന്‍ അതിര്‍ത്തികൾ വരെ ഇത് വ്യാപിക്കും. ലോകത്ത് എവിടേക്കും ചുരുങ്ങിയ സമയത്തിനുള്ളില്‍ എത്താനുള്ള യാത്ര സൗകര്യവും ഈ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും.നിയോം പദ്ധതി പൂർത്തിയാകുന്നതോടെ ഇന്ത്യ ഉൾപ്പെടെയുള്ള വിദേശ നിക്ഷേപകര്‍ക്ക് കൂടുതൽ ഗുണം ചെയ്യും. കൂടാതെ ലക്ഷക്കണക്കിന് വിദേശ തൊഴിലാളികൾക്ക് തൊഴിലവസരങ്ങളും ലഭിക്കും.
പദ്ധതിയുടെ ആദ്യ ഘട്ടം 2025ഓടെ പൂർത്തിയാകും. പദ്ധതിക്ക് മേല്‍നോട്ടം വഹിക്കാനായി പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി രാജ്യത്ത് മറ്റ് നിരവധി പദ്ധതികളും വരുന്നുണ്ട്. ഇത് കൂടുതൽ തൊഴിൽ സാദ്ധ്യത സൃഷ്ടിക്കും. സൗദിയിൽ അടുത്തിടെയുണ്ടായ നികുതി പരിഷ്കാരം പ്രവാസികളെ ഏറെ വലച്ചിരുന്നു.
5000 റിയാൽ മാസ വരുമാനം ഉള്ളവർക്കാണ് സൗദിയിൽ കുടുംബവിസ ലഭിക്കുകയുള്ളൂ. എന്നാൽ ജൂലൈയിൽ നികുതി പരിഷ്കാരം പ്രാബല്യത്തിലാതോടെ പലരുടെയും കുടുംബബജറ്റ് തന്നെ ഇത് താളം തെറ്റിയ നിലയിലാണ്.
സൗദിയിൽ സ്വദേശിവത്ക്കരണം കർശനമായതോടെ ഒട്ടേറെ പേർക്ക് തൊഴിൽ നഷ്ടപ്പെട്ടിരുന്നു. മൊബൈൽ ഷോപ്പ്, ജൂവലറി, ടാക്സി മേഖല എന്നിവിടങ്ങളിലാണ് സ്വദേശിവത്ക്കരണം വ്യാപകമായത്.
https://www.facebook.com/Malayalivartha

























