എട്ടു മീറ്റർ ഉയരത്തിൽ പടുകൂറ്റൻ തിരമാലകൾ; ദുബായിയെ നടുക്കി ' ഫ്ളോട്ടിങ് ' വില്ലയുടെ പതനം

ദുബായ്: ബുര്‍ജ് അല്‍ അറബിന് സമീപം വെള്ളത്തില്‍ പൊങ്ങികിടക്കും വിധം നിര്‍മിച്ച ഫ്ലോട്ടിങ് വില്ല കടലില്‍ മുങ്ങി. കടൽ പ്രക്ഷുബ്ധമായതിനെത്തുടർന്നാണ് വില്ല വെള്ളത്തില്‍ മുങ്ങിയതെന്ന് ദുബൈ പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞവര്‍ഷമാണ് ' സീഹോഴ്സ് 'എന്ന പേരില്‍ വെള്ളത്തില്‍ പൊങ്ങി കിടക്കുന്ന ലോകത്തിലെ തന്നെ ആദ്യത്തെ വില്ല നിർമ്മിച്ചത്.
മൂന്ന് നിലകളുള്ള വില്ലയുടെ ഒരു നില വെള്ളത്തിനടിയിലും ബാക്കി മുകളിലുമായാണ് നിർമ്മിച്ചിരുന്നത്. ശക്തമായ തിരമാലകളാണ് വില്ല മുങ്ങാന്‍ കാരണമെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ വില്ലയോട് ചേര്‍ന്ന് നിർമ്മിച്ച പ്ലാറ്റ്ഫോമാണ് മുങ്ങിയതെന്ന് റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ക്ലെന്ഡിന്സ്റ്റ് ഗ്രൂപ്പ് വിശദീകരിച്ചു.
ബുധനാഴ്ച ഉച്ചക്ക് അനുഭവപ്പെട്ട പടുകൂറ്റന്‍ തിരമാലകളാണ് വില്ലയെ തകര്‍ത്തതെന്ന് പൊലീസ് പറഞ്ഞു. എട്ട് മീറ്റര്‍ ഉയരത്തില്‍ വരെ ഉയർന്ന തിരമാലകള്‍ ആണ് ഈ നാശനത്തിനു കാരണമായത്. സംഭവം അറിഞ്ഞയുടന്‍ തന്നെ 'പോലീസ് ബോട്ടുകള്‍' സ്ഥലത്തു എത്തിയിരുന്നു.
https://www.facebook.com/Malayalivartha

























