സൗദി ഹജ്ജ് മന്ത്രാലയവുമായി ഈ വര്‍ഷത്തെ ഹജ്ജ് കരാര്‍ ഒപ്പിടാന്‍ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി ജിദ്ദയില്‍

സൗദി ഹജ്ജ് മന്ത്രാലയവുമായി ഈ വര്‍ഷത്തെ ഹജ്ജ് കരാര്‍ ഒപ്പിടാന്‍ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി ജിദ്ദയിലെത്തി. ഞായറാഴ്ച ഉച്ചക്ക് ഹജ്ജ് മന്ത്രാലയം ഓഫിസിലാണ് ഒപ്പിടല്‍ ചടങ്ങ്. ശനിയാഴ്ച രാവിലെ ജിദ്ദയില്‍ വിമാനമിറങ്ങിയ മന്ത്രിയും സംഘവും നേരെ മക്കയിലെത്തി ഉംറ നിര്‍വഹിച്ചു. അംബാസഡര്‍ അഹമദ് ജാവേദ്, ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് എന്നിവരും മന്ത്രിയെ അനുഗമിച്ചു. കഴിഞ്ഞവര്‍ഷം 1,70,000ത്തോളം ഇന്ത്യക്കാര്‍ക്കാണ് ഹജ്ജിന് അവസരം ലഭിച്ചത്. ഇത്തവണയും ഇതിന് മാറ്റമുണ്ടാകാന്‍ സാധ്യതയില്ല.
അടുത്ത ബന്ധുവായ പുരുഷന്റെ (മെഹ്‌റം) തുണയില്ലാതെ ഹജ്ജിന് പോകാന്‍ ഇത്തവണ സൗദി സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. സൗദിയുമായി ഹജ്ജ് കരാര്‍ ഒപ്പിടുന്ന എല്ലാ രാജ്യങ്ങള്‍ക്കും ഈ ഇളവ് ലഭിക്കും. ഈ വര്‍ഷത്തെ ഹജ്ജിന് ഇതുപ്രകാരമായിരിക്കും കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നടപടി സ്വീകരിക്കുക.&ിയുെ;മൊത്തം 1300 വനിതകള്‍ക്കാകും ഇത്തവണ ഇങ്ങനെ ഹജ്ജിനെത്താന്‍ ഇന്ത്യയില്‍ അനുമതി ലഭിക്കുകയെന്ന് കരുതുന്നു.
https://www.facebook.com/Malayalivartha

























