സൗദി അറേബ്യയില്‍ വാഹനാപകടത്തിൽ 8 ബംഗ്ലാദേശികള്‍ കൊല്ലപ്പെട്ടു ;15 പേര്‍ക്ക് ഗുരുതരപരുക്ക്

സൗദി അറേബ്യയിലെ ജിസാന്‍ നഗരത്തില്‍ ഉണ്ടായ വാഹനാപകടത്തില്‍ 8 ബംഗ്ലാദേശികള്‍ ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ 15 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകടം നടന്ന സമയത്തുതന്നെ എട്ട് ബംഗ്ലാദേശികളും മരിച്ചെന്നും , മറ്റ് രണ്ടുപേര്‍ ആശുപത്രിയില്‍ കൊണ്ടുപോകുന്നവഴിക്കാണ് മരിച്ചതെന്നും ജിദ്ദയിലെ ബംഗ്ലാദേശ് കോണ്‍സുലേറ്റ് അധികൃതര്‍ വ്യക്തമാക്കി.
ജിസാന്‍ പ്രവിശ്യയുടെ തെക്കുഭാഗത്തുള്ള സമ്മത്ത് , അല്‍ഖരത്ത് എന്നിവിടങ്ങളിലേക്കുള്ള റോഡിലാണ് അപകടം നടന്നത്. ബംഗ്ലാദേശികള്‍ ബസില്‍ അവരുടെ ജോലിസ്ഥലത്തേയ്ക്ക് പോകുമ്ബോള്‍ ബസ് മറ്റൊരു വാഹനത്തില്‍ ഇടിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























