അബുദാബിയില്‍ മലയാളിക്ക് പണക്കിലുക്കം!; ഡ്രീം നറുക്കെടുപ്പില്‍ മലയാളിക്ക് ലഭിച്ചത് 20 കോടി രൂപ(120 ലക്ഷം ദിര്‍ഹം)

പുതുവര്‍ഷത്തില്‍ മലയാളിക്കു വീണ്ടും പണക്കിലുക്കം. അബുദാബി ഡ്യൂട്ടി ഫ്രീ ബീഗ് ടിക്കറ്റിന്റെ ഡ്രീം 12-ാം നറുക്കെടുപ്പില്‍ മലയാളിക്ക് 20 കോടി ഏഴു ലക്ഷം രൂപ (120 ലക്ഷം ദിര്‍ഹം) സമ്മാനമായി ലഭിച്ചു. ദുബായില്‍ താമസിക്കുന്ന ഹരികൃഷ്ണന്‍ വി നായര്‍ എന്നയാള്‍ക്കാണു വന്‍തുക സമ്മാനമായി ലഭിച്ചത്. ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പികളിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള കഴിഞ്ഞ വര്‍ഷത്തെ അവസാനത്തെ നറുക്കെടുപ്പായിരുന്നു ഇത്. ഭാഗ്യവനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തു വിട്ടിട്ടില്ല.
ബിഗ് ടിക്കറ്റ് മില്ല്യനയറില്‍ ഏറ്റവും കൂടുതല്‍ സമ്മാനങ്ങള്‍ സ്വന്തമാക്കിട്ടുള്ളത് ഇന്ത്യക്കാരാണ്. 16 നറുക്കെടുപ്പില്‍ 13 ഉം ഇന്ത്യക്കാര്‍ക്കായിരുന്നു. അതില്‍ തന്നെ മലയാളികളായിരുന്നു കൂടുതല്‍. 1992 ല്‍ തുടങ്ങിയ നറുക്കെടുപ്പിന്റെ പ്രീതി ഓരോ മാസവും വര്‍ധിച്ചു വരുകയാണ്. നംവബറില്‍ നിടന്ന ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിയായ ദേവാനന്ദന്‍ പുതുമണംപറമ്പത്ത് ഒന്‍പതു കോടി നേടിരുന്നു. അമേരിക്കയിലെ മലയാളി വനിത ഡോക്ടര്‍ മലപ്പുറം സ്വദേശി പരപ്പനങ്ങാടി സ്വദേശി നിഷിതാ രാധാകൃഷ്ണ പിള്ളയ്ക്കു 18 കോടി രൂപ ലഭിച്ചിരുന്നു.
https://www.facebook.com/Malayalivartha

























