ബിസ്സിനസ്സ് സംരംഭകർക്ക് വാതിലുകൾ തുറന്ന് നൽകി ഖത്തര്‍ ഭരണകൂടം ; സമ്പൂര്‍ണ ഉടമസ്ഥാവകാശ നിമയത്തിന് അനുമതി ;വിദേശികള്‍ക്ക് ഇനി സ്വന്തം ഉടമസ്ഥയില്‍ വ്യവസായം ആരംഭിക്കാം

ദോഹ: വിദേശികള്‍ക്ക് അവരുടെ പൂര്‍ണ ഉടമസ്ഥതയില്‍ വ്യവസായം ആരംഭിക്കാന്‍ ഖത്തര്‍ ഭരണകൂടത്തിന്റെ അനുമതി. വിദേശ നിക്ഷേപകര്‍ക്ക് ഖത്തറില്‍ നിക്ഷേപമിറക്കുമ്ബോള്‍ സമ്ബൂര്‍ണ ഉടമസ്ഥാവകാശം നല്‍കുന്നതാണ് പുതിയ നിയമം. ഇക്കാര്യത്തില്‍ ഇതുവരെയുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ നീക്കിയാണ് പുതിയ നിയമത്തിന് അംഗീകാരം നല്‍കിയിരിക്കുന്നത്. ഇനി മുഴുവന്‍ ഉടമസ്ഥതയും വിദേശികള്‍ക്ക് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വിദേശ മൂലധനം ഖത്തറിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. സാമ്ബത്തിക ഭദ്രതയും പുരോഗതിയും സന്തുലിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം നടപ്പാക്കിയതെന്ന് സാമ്ബത്തിക കാര്യമന്ത്രി ശൈഖ് അഹ്മദ് ബിന്‍ ജാസിം വിശദീകരിച്ചു. ആഗോള സമ്ബദ് രംഗത്ത് ഖത്തറിന്റെ സാന്നിധ്യം വര്‍ധിക്കുന്നതിനും വ്യവസായ സൗഹൃദ രാജ്യമായി മാറുന്നതിനും ഖത്തറിനെ പുതിയ നിയമം സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം സ്വന്തമായി തുടങ്ങുന്ന വ്യവസായങ്ങളുടെ പൂര്‍ണ ഉടമസ്ഥാവകാശമാണ് നിക്ഷേപകര്‍ക്ക് നല്‍കുക. എന്നാല്‍ ഭൂമിയുടെ ഉടമസ്ഥത നല്‍കില്ല. അത് സര്‍ക്കാരില്‍ നിക്ഷിപ്തമായിരിക്കും. ബാങ്കിങ്, ഇന്‍ഷുറന്‍സ് മേഖലകളില്‍ നിക്ഷേപിക്കുന്നതിന് സര്‍ക്കാരിന്റെ പ്രത്യേക അനുമതിയും ആവശ്യമാണ്.
https://www.facebook.com/Malayalivartha

























