അപകടത്തിൽ മാരകമായി പരിക്കേറ്റ സ്ത്രീകൾക്ക് തുണയായി എയര്‍ ആംബുലന്‍സ്

ഷാർജ: ഖത്ത മരുപ്രദേശത്ത് അപകടത്തില്‍പ്പെട്ട രണ്ട് സ്ത്രീകളെ എയര്‍ ആംബുലന്‍സ് വിഭാഗം രക്ഷപ്പെടുത്തി. മരുഭൂമിയില്‍ ഉപയോഗിക്കുന്ന ബൈക്കിലൂടെ സഞ്ചരിക്കുന്നതിനിടയിലാണ് ഇവര്‍ക്ക് ഗുരുതരമായി പരിക്കേറ്റത്. എന്നാൽ കൃത്യ സമയത്തു പാരമെഡിക്കല്‍ വിഭാഗം ഇവിടേക്ക് എത്തിയെങ്കിലും ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാത്ത അവസ്ഥയായിലായിരുന്നു ഇവർ. അടിയന്തിരമായി ആശുപത്രിയില്‍ എത്തിക്കാന്‍ എയര്‍ വിങ്ങിന്റെ സഹായം തേടുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ എയര്‍വിങ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ സലേം സലീം ആല്‍ സുവൈദി പറഞ്ഞു. അപകടത്തില്‍പ്പെട്ട സ്ത്രീകൾ ഇപ്പോൾ ആല്‍ ഖാസിമി ആശുപത്രിയില്‍ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha

























