വാഹന തട്ടിപ്പുകാരെ കുടുക്കാനായി ദുബായ് ആർ ടി എ നേരിട്ടെത്തുന്നു; വെഹിക്കിള്‍ കണ്ടീഷന്‍ സര്‍ട്ടിഫിക്കറ്റ്

ദുബായ്: വാഹനങ്ങളുടെ പേരിൽ ഉണ്ടാകുന്ന തട്ടിപ്പുകൾ തടയാനായി ദുബായ് സർക്കാരിന്റെ പുതിയ സേവനം ആരംഭിച്ചു കഴിഞ്ഞു. ഉപയോഗിച്ച വാഹനങ്ങളുടെയോ ഇറക്കുമതി ചെയ്ത വാഹനങ്ങളെയോ കുറിച്ചുള്ള വിവരങ്ങൾ ഇനി മുതൽ വിരൽ തുമ്പിൽ അറിയാൻ കഴിയുന്ന ഒരു പദ്ദതിയുമായിട്ടാണ് ദുബായ് ആർ ടി എ എത്തിയിരിക്കുന്നത്.
' വെഹിക്കിള്‍ കണ്ടീഷന്‍ സര്‍ട്ടിഫിക്കറ്റ് ' എന്ന പുതിയ സേവനം വഴി വാഹങ്ങൾ എത്ര കിലോമീറ്റര്‍ ഒാടി, മുൻപ് എത്ര ഉടമകള്‍ ഉണ്ടായിരുന്നു, ഏറ്റവും ഒടുവില്‍ നടത്തിയ പരിശോധനയില്‍ വാഹനത്തിന്റെ നിലവാരം എന്തായിരുന്നു, കേസുകളിലും മറ്റും അകപ്പെട്ടിരുന്നോ തുടങ്ങിയ കാര്യങ്ങളെല്ലാം തന്നെ ഇതില്‍ നിന്ന് മനസിലാക്കാം.
വാഹന വില്‍പനയുമായി ബന്ധപ്പെട്ട ഒട്ടു മിക്ക തട്ടിപ്പുകള്‍ എല്ലാം തടയാനായി ഇൗ സംവിധാനം ഏറെ ഉപകരിക്കുമെന്ന് ആര്‍.ടി.എ. ലൈസന്‍സിങ് ഏജന്‍സി ഡയറക്ടര്‍ സുല്‍ത്താന്‍ അല്‍ മര്‍സൂര്‍ഖി പറഞ്ഞു.
എന്നാൽ ഉടമയുടെ അനുമതിയോടുകൂടി മാത്രമെ ഇത് നല്‍കുവനാകുള്ളൂവെന്നും ആര്‍.ടി.എ. അറിയിച്ചിട്ടുണ്ട്. ഇതിനായി ഉടമ പിന്‍കോഡ് സഹിതമുള്ള എസ്.എം.എസ് ആര്‍.ടി.എ ക്ക് നല്‍കണം. ശേഷം വെബ്‌സൈറ്റിൽ വാഹനവുമായി ബന്ധപ്പെട്ട അനുബന്ധ വിവരങ്ങൾ നൽകണം. വാഹനങ്ങളുടെ വിവരങ്ങള്‍ നല്‍കാനാവുമെങ്കില്‍ ആര്‍.ടി.എ. അപേക്ഷകനെ അറിയിക്കും. തുടര്‍ന്ന് 100 ദിര്‍ഹം ഫീസ് നല്‍കിയാല്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകും.
https://www.facebook.com/Malayalivartha

























