മായാതെ മങ്ങാതെ ദുബായിയുടെ വിസ്മയം ഇനിയും നീളും

ദുബായ്: പുതുവത്സര ദിനത്തിൽ "ലൈറ്റ് അപ്പ്" ആഘോഷത്തിലൂടെ ലോക റെക്കോഡ് കീഴടക്കിയ ബുർജ് ഖലീഫയുടെ വർണ്ണക്കാഴ്ചകൾ മാർച്ച് 31 വരെ നീട്ടിയതായി അധികൃതർ അറിയിച്ചു. മുൻപ് ഈ മാസം ആറു വരയെ ഉണ്ടാകൂവെന്ന് അറിയിച്ചിരുന്നു. വ്യാഴം മുതല്‍ ബുധന്‍ വരെ രാത്രി എട്ടിനും വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ രാത്രി 10 മുതലുമാണ് പ്രദര്‍ശനം അറിയിച്ചിരിക്കുന്നത്. പുതുവത്സര രാവിന് ശേഷം പ്രദർശനം കാണാനായി ആയിരക്കണക്കിനാളുകളാണ് ഓരോ ദിവസവും ഡൗണ്‍ ടൗണിലെത്തുന്നതെന്ന് ഇമാര്‍ അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























